ദയ പിണങ്ങോട് ഫെസ്റ്റ് : സ്വാഗത സംഘം ഓഫിസ് തുറന്നു

പിണങ്ങോട് : ദയ പെയിൻ ആൻ്റ് പാലിയേറ്റീവ് ക്ലീനിക്കിൻ്റെ ദൈനംദിന പ്രവർത്തനങ്ങൾക്ക് ഫണ്ട് കണ്ടെത്തുന്നതിൻ്റെ ഭാഗമായി ഡിസംബർ 28 ന് പിണങ്ങോട് മിനി സ്റ്റേഡിയത്തിൽ വച്ച് പിണങ്ങോട് ഫെസ്റ്റ് എന്ന പേരിൽ ചായപ്പയറ്റ് നടത്തും. പരിപാടിയുടെ വിജയത്തിനായി സ്വാഗത സംഘം രൂപീകരിച്ച് പ്രവർത്തനങ്ങൾ നടന്നു വരുന്നു. ഇതിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൻ്റെ ഭാഗമായി പിണങ്ങോട് ടൗണിൽ സ്വാഗത സംഘം ഓഫിസിന്റെ ഉദ്ഘാടനം വിവിധ സംഘടനാ നേതാക്കളുടെയും നാട്ടുകാരുടെയും സാന്നിധ്യത്തിൽ എം.എസ്.എസ്. ജില്ലാ പ്രസിഡൻ്റും ചേമ്പർ ഓഫ് കൊമേഴ്സ് ജില്ലാ ഡയറക്റ്റർ ബോർഡ് അംഗവുമായ യു.എ. അബ്ദുൽ മനാഫ് നിർവഹിച്ചു.

വെങ്ങപ്പള്ളി , തരിയോട് , കോട്ടത്തറ , പൊഴുതന പഞ്ചായത്തുകളിലായി നിർധനരും നിരാശ്രയരുമായ 129 രോഗികൾക്ക് ജനറൽ ക്ലീനിക്കിലും മാനസിക വെല്ലുവിളി നേരിടുന്ന 52 ആളുകൾക്ക് സൈക്കാട്രി ക്ലീനിക്കിലും ഡോക്ടറുടെ സേവനം ലഭ്യമാക്കുന്നുണ്ട്. കിടപ്പിലായ 53 രോഗികൾക്ക് ഹോം കെയർ സേവനവും ലഭിക്കുന്നുണ്ട്. തികച്ചും സൗജ്യന്യമായി മരുന്നുൾപ്പടെ നൽകി വരുന്ന ഈ പ്രവൃത്തികൾക്ക് മാസത്തിൽ ഭീമമായ തുകയാണ് കണ്ടത്തേണ്ടി വരുന്നത്. ഒരു വർഷത്തേക്കുള്ള തുക കണ്ടത്തേണ്ടതുള്ളതിനാണ് ഈ ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. ചെയർമാൻ സി.കെ അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു. ഗഫൂർ താനേരി , യൂനുസ് എ.പി ,

ശമീർ മൊട്ടത്താൻ ,നാസർ തുർക്കി, ഉമ്മർ സി.കെ , അബൂബക്കർ കുനിയിൽ , മുത്തലിബ് കാളങ്കാടൻ , ശംസുദ്ദീൻ കുളങ്ങര, കുമാരൻ , ഇബ്രാഹീം പുനത്തിൽ തുടങ്ങിയവർ പ്രസംഗിച്ചു. ജനറൽ കൺവീനർ അസ്‌ലം മാഷ് സ്വാഗതവും നൗഷാദ് കെ.കെ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *