കേന്ദ്ര -സംസ്ഥാന സർക്കാരുകൾ ചെറുകിട- ഇടത്തരം വ്യാപാര മേഖലയിൽ മാറ്റം അനിവാര്യം

പുൽപ്പള്ളി : വ്യാപാരനയത്തിൽ മാറ്റം അനിവാര്യം. കേന്ദ്ര -സംസ്ഥാന സർക്കാരുകൾ ചെറുകിട- ഇടത്തരം വ്യാപാര മേഖലയിൽ കൊണ്ടുവന്നിട്ടുള്ള പുതിയ നിയമങ്ങളും,ഭേദഗതികളും വ്യാപാര മേഖല തീർത്തും ഇല്ലാതാക്കുന്ന അവസ്ഥയുള്ളതിനാൽ സർക്കാരുകളുടെ വ്യാപാര നയത്തിൽ മാറ്റം വരുത്തേണ്ടത് അനിവാര്യമാണെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡണ്ട് ബാബു കോട്ടയിൽ പറഞ്ഞു. പരമ്പരാഗത വ്യാപാര മേഖലയിൽ സർക്കാരുകൾക്ക് ബാധ്യതയില്ലാതെ സ്വയം തൊഴിൽ കണ്ടെത്തുന്നതോടൊപ്പം,യാതൊരു പ്രതിഫലവും ഇല്ലാതെ കോടിക്കണക്കിന് രൂപ ഖജനാവിലേക്ക് നികുതി പിരിച്ചു നൽകുന്നതുമായ ചെറുകിട-ഇടത്തരം വ്യാപാരികളെ തീർത്തും അവഗണിച്ചുകൊണ്ട്, കോർപ്പറേറ്റുകളെയും ഓൺലൈൻ കുത്തകളെയും പ്രോത്സാഹിപ്പിക്കുന്ന നിലപാടുകളിൽ അടിയന്തരമായി മാറ്റം വരുത്താത്ത പക്ഷം ഈ മേഖലയിൽ വലിയ തിരിച്ചടികൾ നേരിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പുൽപ്പള്ളിയിൽ വച്ച് നടത്തിയ വിശേഷാൽ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയുമായി സഹകരിച്ചുകൊണ്ട് കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള മുഴുവൻ വ്യാപാര സ്ഥാപനങ്ങളേയും ഇൻഷുറൻസ് പരിരക്ഷയിൽ കൊണ്ടുവരുന്നതിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പ്രസിഡന്റ് ജോജിൻ ടി. ജോയി നിർവഹിച്ചു. തീപിടുത്തം,മറ്റു പ്രകൃതി ദുരന്തങ്ങൾ,മോഷണം മുതലായവ മൂലം വ്യാപാരസ്ഥാപനങ്ങൾക്ക് നാശനഷ്ടം സംഭവിച്ചാൽ സ്ഥാപനത്തിന് പൂർണ്ണമായി സ്ഥാപന പരിരക്ഷ നൽകുന്ന ഇൻഷുറൻസ് പദ്ധതി ആണ് ഇതെന്ന് അദ്ദേഹം പറഞ്ഞു.

വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡണ്ട് മാത്യു മത്തായി ആതിര അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ ജനറൽ സെക്രട്ടറി കെ.ഉസ്മാൻ,കെ. എസ്.അജിമോൻ,പി.എ. ഷാജിമോൻ,നൗഷാദ് കരിമ്പനക്കൽ,കെ.എസ്. സ്കറിയ,അക്ബർ എയിംസ്,ഷിബിൻ.വി. കെ,ജോസ് കുന്നത്ത്,ലിയോ ജോണി എന്നിവർ പ്രസംഗിച്ചു.

ബാബു രാജേഷ്, പി.എം.പൈലി,കെ.ജോസഫ്, പ്രസന്നകുമാർ,വേണുഗോപാൽ, എം.വി.ബാബു, ഹംസ ഫ്രണ്ട്സ്,ജോബിഷ് യോഹൻ, പ്രഭാകരൻ, കെ.വി.റഫീഖ്,സജി വർഗീസ്, സുജിത്ത്,നിഥിൻ പെർഫെക്ട്, ഗിരീഷ്, സലീൽ പൗലോസ്, ഹാരിസ് എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *