ബത്തേരി : ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി മൂലങ്കാവ് ഗവ. ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഫുട്ബോൾ ടൂർണമെന്റ് സമാപിച്ചു. നാല് മാസമായി നടന്നുവന്ന ടൂർണമെന്റിൽ 60 കുട്ടികൾ പങ്കെടുത്തു
ഫൈനൽ മത്സരത്തിൽ സ്ട്രൈക്കേഴ്സ് എഫ്സി മറുപടിയില്ലാത്ത ഒരു ഗോളിന് മിലൻസ് എഫ്സിയെ പരാജയപ്പെടുത്തി ചാമ്പ്യന്മാരായി.
വിദ്യാർഥികളുടെ ഊർജം ഗുണപരമായ മാർഗത്തിൽ ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യത്തോടുകൂടിയാണ് എൻ.എസ്.എസ്. ഈ ടൂർണമെന്റ് സംഘടിപ്പിച്ചത്
ഫൈനൽ മത്സരം വയനാട് എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ എ.ജെ.ഷാജി ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ ടി.കെ. പ്രഷിഭ അധ്യക്ഷത വഹിച്ച പരിപാടിയിൽ എൻ.എസ്.എസ് ജില്ലാ കോഡിനേറ്റർ മുഖ്യാതിഥിയായിരുന്നു. വിമുക്തി മിഷൻ ജില്ലാ കോഡിനേറ്റർ എൻ.സി.സജിത്ത്കുമാർ അച്ചൂരാനം മുഖ്യപ്രഭാഷണം നടത്തി.
മത്സരത്തിന് മുന്നോടിയായി സംഘനൃത്തം,ഗോത്ര നൃത്തം,ലഹരിവിരുദ്ധ ഫ്ലാഷ്മോബ് തുടങ്ങിയ കലാപരിപാടികളും സംഘടിപ്പിച്ചിരുന്നു. സമാപന ചടങ്ങിൽ എസ്. എം.സി ചെയർമാൻ വി.എം. അബൂബക്കർ ട്രോഫികളും മെഡലുകളും വിതരണം ചെയ്തു.
സ്കൂൾ പി.ടി.എ പ്രസിഡൻ്റ് എൻ.ബാബു, ഹെഡ്മാസ്റ്റർ എം.സി.അശോകൻ, പി.ടി.എ. വൈസ് പ്രസിഡന്റ് ഷൗക്കത്തലി, വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി ജലീൽ കേരള ഫുട്ബോൾ അസോസിയേഷൻ ജോയിന്റ് സെക്രട്ടറി ഷാജി, വി.പി.അബ്ദുൽ സലീം,വി.സുഭാഷ്, എം.കെ.രാജേന്ദ്രൻ, ടി.കെ.ശ്രീജിത്ത്, ശ്രീരേഖ എന്നിവർ സംസാരിച്ചു. വൊളൻ്റിയർ ലീഡർ സി.എ.അംന , സ്വാഗതവും കൃഷ്ണപ്രിയ നന്ദിയും പറഞ്ഞു.
