താമരശ്ശേരി ചുരത്തിൽ ലോറി കുടുങ്ങി; ഗതാഗതം തടസ്സപ്പെട്ടു

താമരശ്ശേരി: ചുരത്തിലെ ഒമ്പതാം വളവിൽ ലോറി കുടുങ്ങിയതിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. വയനാട് ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയാണ് കുടുങ്ങിയത്. ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ അധികൃതർ നടത്തിവരികയാണ്.

നിർമ്മാണ പ്രവൃത്തികളുടെ ഭാഗമായി തിങ്കളാഴ്ച മുതൽ ചുരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. 6, 7, 8 വളവുകളിൽ മുറിച്ചിട്ട മരങ്ങൾ നീക്കം ചെയ്യുന്നതിനും റോഡ് അറ്റകുറ്റപ്പണികൾക്കുമായാണ് നിയന്ത്രണം. രാവിലെ 8 മുതൽ വൈകിട്ട് 6 വരെയായിരിക്കും പ്രവൃത്തി സമയം.

Leave a Reply

Your email address will not be published. Required fields are marked *