മീനങ്ങാടി: പൊതുപരീക്ഷകൾ വിളപ്പാടകലെ എത്തിനിൽക്കുമ്പോൾ സിലബസിനു പുറത്തുള്ള വിഷയങ്ങൾ കുത്തിനിറച്ച് നടത്തുന്ന ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ് നടത്തിപ്പുമായി സഹകരിക്കില്ലെന്ന് കെ പി എസ് ടി എ മീനങ്ങാടി ബ്രാഞ്ച് സമ്മേളനം അറിയിച്ചു. രാഷ്ട്രീയ താല്പര്യങ്ങൾക്കായി നടത്തുന്ന ഇത്തരം പരിപാടികൾ പൊതുവിദ്യാഭ്യാസ മേഖലയുടെ തകർച്ചക്ക് കാരണമാകും. പൊതുസമൂഹം തള്ളിക്കളഞ്ഞ പദ്ധതികളെക്കുറിച്ചുള്ള ചോദ്യങ്ങൾ ഉൾപ്പെടുത്തി നടത്തുന്ന ക്വിസ് മൽസരം തെരഞ്ഞെടുപ്പു പ്രചരണത്തിനായാണ് സർക്കാർ ഉപയോഗിക്കുന്നത്. ഇത്തരം പരിപാടികളുടെ നടത്തിപ്പിനെ സംഘടന ശക്തമായി പ്രതിരോധിക്കും.
സംസ്ഥാന വൈസ് പ്രസിഡൻ്റ് പി എസ് ഗിരീഷ്കുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡൻ്റ് സി കെ നന്ദകുമാർ അധ്യക്ഷത വഹിച്ചു. രജീഷ് മായൻ, എ പി ലൗമോൻ , എ കെ റുക്സാന എന്നിവർ പ്രസംഗിച്ചു.
