യാത്രയയ്പ്പ് നൽകി

വെള്ളമുണ്ട: വെള്ളമുണ്ട സർവീസ് സഹകരണ ബാങ്കിൽ നിന്ന് 28 വർഷത്തെ സേവനത്തിനു ശേഷം വിരമിച്ച ടി.മൊയ്തുവിനു വെള്ളമുണ്ട സുഹൃദ് കൂട്ടായ്മയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.

സിറ്റി ഓഡിറ്റേറിയത്തിൽ നടന്ന ചടങ്ങിൽ ത്രിതല പഞ്ചായത്ത് ഭാരവാഹികളായ സി.പി.മൊയ്തീൻ ഹാജി, സൽമ മോയിൻ, എം.ലതിക, അബ്ദുള്ള കേളോത്ത്, പി.കെ.സലാം, ആലികൂട്ടി ആറങ്ങാടൻ, കെ.സി.സുധാകരൻ ബാങ്ക് പ്രസിഡൻ്റ് എ.സി.മുഹമ്മദ് ജിൽഷാദ്, മുൻ പ്രസിഡൻ്റുമാരായ പി.മുഹമ്മദ്, മമ്മൂട്ടി പാറക്ക, വിവിധ രാഷ്ട്രീയ സാമൂഹിക മേഖലയിലെ പ്രതിനിധികളായ അഡ്വ.എം.വേണുഗോപാൽ, എം.മുരളി മാസ്റ്റർ, കെ.സി. ആലി, ഷാജി ജേക്കബ്, കെ.കെ.സുരേഷ് മാസ്റ്റർ, വി.ജെ.ജോയി, സൽമത്ത് ഇ.കെ, പ്രേം പ്രകാശ്, പി.കെ.അമീൻ , അസീസ് തോലൻ, സലിം കേളോത്ത്, ബഷീർ മക്കിയാട്, പി.ഒ.നാസർ എന്നിവർ പ്രസംഗിച്ചു.

 

ചടങ്ങിൽ ടി.നാസർ അധ്യക്ഷത വഹിച്ചു. ടി.കെ.മമ്മൂട്ടി സ്വാഗതവും ഇസ്മായിൽ കാരകണ്ടി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *