എടപ്പെട്ടി: ഗവ. എൽ പി സ്കൂൾ വാർഷികാഘോഷം ഫെലിസിറ്റ ’26 ഫെബ്രുവരി 13 വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് ആരംഭിക്കും. മുട്ടിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി പി രഞ്ജിത്ത് ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് മെമ്പർ കെ എം ജോഷി അധ്യക്ഷത വഹിക്കും. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ലീന സി നായർ, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ നിഷീദ് ചാഴിവയൽ എന്നിവർ ഉപഹാരസമർപ്പണം നടത്തും. വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ, മുട്ടിൽ കോൽപ്പാറ ഓംകാര കലാസമിതിയുടെ കൈകൊട്ടിക്കളി, കടത്തനാടൻ കളരി സംഘത്തിൻ്റെ കളരിപ്പയറ്റ് പ്രദർശനം എന്നിവ ആഘോഷത്തിൻ്റെ ഭാഗമായി നടക്കും.
എടപ്പെട്ടി ഗവ. എൽ പി സ്കൂൾ വാർഷികാഘോഷം ഫെബ്രുവരി 13 ന്
