റിപ്പബ്ലിക് സദസ്സ് ചിത്രരചന മത്സരം സംഘടിപ്പിച്ചു.

മാനന്തവാടി : കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ ആഹ്വാനം ചെയ്ത റിപ്പബ്ലിക് സദസ്സിന്റെ ഭാഗമായി പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയം ചിത്രരചന മത്സരം സംഘടിപ്പിച്ചു. ജൂനിയർ , സീനിയർ വിഭാഗങ്ങളായാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്.

ജൂനിയർ വിഭാഗത്തിൽ ഋഷികേശ് കെ.എസ് നിരഞ്ജന എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി ധനഞ്ജയ് , നീരജ് കൃഷ്ണ എന്നിവർ മൂന്നാസ്ഥാനം പങ്കിട്ടു. സീനിയർ വിഭാഗത്തിൽ മാധവ് എം ഒന്നാം സ്ഥാനവും , വിചിത്ര , അനന്തുമോഹനൻ എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. ചിത്രരചന മത്സരത്തിൽ ജി.എം.എച്ച്.എസ്.എസ് വെള്ളമുണ്ടയിലെ ചിത്രകല അധ്യാപകനായ ജിബിൻ എബ്രഹാം ആർട്ടിസ്റ്റ് അഫ്സൽ കെ പി എന്നിവർ വിധികർത്താക്കൾ ആയി. ചിത്രരചമത്സരം ഗോത്രദീപം ഗ്രന്ഥാലയം പ്രസിഡൻറ് ഹരീഷ് എ കെ ഉദ്ഘാടനം ചെയ്തു . പഴശ്ശി ഗ്രന്ഥാലയം വൈസ് പ്രസിഡൻറ് എ അയൂബ് അധ്യക്ഷത വഹിച്ചു. ഷിനോജ് വി പി , വിഷ്ണു കെ , ആതിര എ എന്നിവർ പ്രസ്തുത പരിപാടിയ്ക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *