പുൽപ്പള്ളി : പെരിക്കല്ലൂർ കുടിയേറ്റ പിതാക്കളുടെ അർപ്പണവും കഠിനാധ്വാനവുമാണ് പെരിക്കല്ലൂരിലെ കുടിയേറ്റത്തിന്റെ കരുത്തെന്ന് പ്രിയങ്ക ഗാന്ധി എംപി. 3 കുടുംബങ്ങളിൽ നിന്ന് ഈ പ്രദേശം 2,500 കുടുംബങ്ങളിലേക്കുയർന്നത് പൂർവപിതാക്കൾ പടുത്തുയർത്തിയ സാമൂഹികവിപ്ലവമാണെന്നും അവർ പറഞ്ഞു. നാടിന്റെ സകലവികസനത്തിനും ഒപ്പംനിന്ന് വേണ്ട സഹായങ്ങളും മാർഗനിർദേശങ്ങളും നൽകുന്ന ക്നാനായ കത്തോലിക്കാസഭയുടെ സേവനം മഹത്തരമാണെന്നും അവർ പറഞ്ഞു. പെരിക്കല്ലൂർ കുടിയേറ്റ പ്ലാറ്റിനം ജൂബിലി വർഷ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അവർ.
സാമൂഹിക സേവനത്തിന് ഊന്നൽ നൽകുന്ന സമീപനമാണ് കോട്ടയം രൂപതയുടേതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ആർച്ച് ബിഷപ് മാർ മാത്യു മൂലക്കാട്ട് പറഞ്ഞു. നാടിന്റെ നന്മയെ ലക്ഷ്യംവച്ചാണ് സഭയുടെ പ്രവർ ത്തനം. എംഎൽഎമാരായ ഐ. സി.ബാലകൃഷ്ണൻ, ടി.സിദ്ദീഖ്, ഫാ.ജോർജ് ആലുക്കാ, പഞ്ചായത്ത് പ്രസിഡന്റ് ലിസി സാബു, വൈസ് പ്രസിഡന്റ് ഷിനു കച്ചിറയിൽ, ഫാ. ജോയി കട്ടിയാങ്കൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്.ദിലീപ്കുമാർ, ജില്ലാ പഞ്ചായത്ത് അംഗം കെ.ആർ. ജിതിൻ, കെ.എൽ.പൗലോസ്, ഒ. ആർ.രഘു, ഇമാം ഇല്യാസ്, ജിഷ സെബാസ്റ്റ്യൻ, സുജാത രാജു, പി.കെ.ജോണി, വികാരി ഫാ. ജോർജ് കപ്പുകാലായിൽ, ജോയി ഉന്നാരംകല്ലേൽ, മേഴ്സി ബെന്നി, ബിജോയി തോമസ്, റോയി ജേക്കബ്, ഫാ.സ്റ്റെബിൻ തെക്കേടത്ത് എന്നിവർ പ്രസംഗിച്ചു
