ഇറാന് അനൂകൂലമായി തീവ്രരീതിയില്‍ പ്രസംഗിക്കുന്നവരെ കണ്ടെത്തിവെയ്ക്കണം; സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി കേന്ദ്രം.

ദില്ലി: ഇറാൻ-യുഎസ്-ഇസ്രായാല്‍ യുദ്ധത്തില്‍ കനത്ത ജാഗ്രത നിർദ്ദേശിച്ച്‌ കേന്ദ്രം. സാഹചര്യം മുതലെടുക്കാൻ നീക്കമുണ്ടാകുമെന്നും ജൂത സ്ഥാപനങ്ങള്‍ക്കും ഇറാൻ സ്ഥാപനങ്ങള്‍ക്കും സുരക്ഷ കൂട്ടണമെന്നും കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

 

അല്‍ ഖ്വയ്ദ, ഐഎസ് സംഘടനകളുടെ ആക്രമണസാഹചര്യം കരുതണം. ആളുകള്‍ കൂടുന്ന സ്ഥലങ്ങളില്‍ പരിശോധന കൂട്ടണം. നവമാധ്യമങ്ങളും നീരീക്ഷണം കടുപ്പിക്കണം. സുരക്ഷ ഏജൻസികള്‍ക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദ്ദേശം നല്‍കി. ഇറാനുമായി ബന്ധപ്പെട്ട പ്രതിഷേധത്തില്‍ ജാഗ്രത വേണം. പ്രതിഷേധങ്ങള്‍ സംഘർഷമാകാതെ നിയന്ത്രിക്കണമെന്നും സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു. ഇറാൻ അനൂകൂലമായി തീവ്രരീതിയില്‍ പ്രസംഗിക്കുന്നവരെ കണ്ടെത്തിവെയ്ക്കണമെന്നും മുന്നറിയിപ്പ് നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *