യു ഡി എഫ് മുട്ടില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ നടത്തി
മെയ് നാലിലെ തെരഞ്ഞെടുപ്പ് ഫലം സി പി എമ്മിന്റെ ചരമകുറിപ്പാകും: എന്‍ ഡി അപ്പച്ചന്‍
കല്‍പ്പറ്റ: കല്‍പ്പറ്റ നിയോജകമണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥി അഡ്വ. ടി സിദ്ധിഖിന്റെ പ്രചരണപരിപാടികളുടെ ഭാഗമായി മുട്ടില്‍ പഞ്ചായത്ത് യു ഡി എഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ നടത്തി. എ ഐ സി സി അംഗം എന്‍ ഡി അപ്പച്ചന്‍ ഉദ്ഘാടനം ചെയ്തു. മെയ് നാലിന് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ഫലം സി പി എമ്മിന്റെ ചരമകുറിപ്പ് എഴുതുന്നതായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സി പി എം നേതൃത്വത്തിന്റെ സ്വജനപക്ഷപാതത്തിലും, ഏകാധിപത്യ നടപടികളിലും പ്രതിഷേധിച്ച് സാധാരണക്കാരായ പ്രവര്‍ത്തകരും, യഥാര്‍ഥ കമ്മ്യൂണിസ്റ്റ് നേതാക്കളും പാര്‍ട്ടി വിട്ടുപൊയ്‌ക്കൊണ്ടിരിക്കുകയാണ്. നിത്യപയോഗ സാധനങ്ങളുടെ വിലക്കയറ്റവും, നികുതി വര്‍ധനവും, വിവിധ ഫീസുകളുടെ വര്‍ധനവും ഉള്‍പ്പെടെ ഇക്കഴിഞ്ഞ പത്തുവര്‍ഷക്കാലത്തെ ജനദ്രോഹ നടപടികള്‍ നിറഞ്ഞ ദുര്‍ഭരണത്തിന് അറുതി വരുത്താന്‍ കേരളത്തിലെ ജനങ്ങള്‍ കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നീലക്കണ്ടി സലാം അധ്യക്ഷനായിരുന്നു. യുഡിഎഫ് നിയോജകമണ്ഡലം ചെയര്‍മാന്‍ സലീം മേമന ,പി പി ആലി , പി ടി ഗോപാലക്കുറുപ്പ്, ചന്ദ്രിക കൃഷ്ണന്‍, റഷീദ് ,അഡ്വ. ജമാല്‍, ബിനു തോമസ് നജീബ്കരണി , റസാക്ക് കല്‍പ്പറ്റ, ജോയി തൊട്ടിത്തറ, ശശി പന്നിക്കുഴി, സജീവന്‍ മടക്കിമല, സുന്ദരരാജ്, നസീമ ടീച്ചര്‍, ഉഷ, നൂര്‍ദ്ദിന്‍, ഉഷ തമ്പി ,പി കെ ഗോപി, മോഹന്‍ദാസ് കോട്ടക്കൊല്ലി. എന്നിവര്‍ സംസാരിച്ചു.യോഗത്തില്‍ 101 അംഗ കമ്മിറ്റിയെ തെരഞ്ഞടുത്തു.
