ഇറാനിലുള്ള മകൻ ഫാദുഷയുടെ സ്ഥിതി അറിയുന്നില്ല:കുടുംബത്തെ ആശ്വസിപ്പിക്കാൻ വീട്ടിൽ എത്തി ഉസ്മാൻ മൗലവി

കാട്ടിക്കുളം: കാട്ടിക്കുളം എടയൂർ കുന്ന് തുവ്വശ്ശേരി ഷംസുദ്ദീനും കുടുംബവും മകൻ ഫാദുഷ ഫർഹാനെ കുറിച്ചുള്ള വിവരത്തിന് കാത്തിരിക്കുന്നു പഠനത്തിന്റെ ഭാഗമായുള്ള ഇന്റനൽ ഷിപ്പിനായി കുറച്ച് മാസങ്ങളായി മകൻ ഫാദുഷ ഇറാനിൽ കപ്പലിൽ ജോലി ചെയ്യുന്നു എല്ലാ ദിവസവും വിളിക്കാറുണ്ട് പക്ഷേ ഇറാൻ ഇസ്രായേൽ സങ്കർഷം തുടങ്ങിയ ശേഷം മകനെ ബന്ധപ്പെടാൻ കഴിയുന്നില്ല അവന്റെ അവസ്ഥയെ കുറിച്ച് ഒന്നും അറിയാൻ കഴിയുന്നില്ല ബഹുമാന്യരായ പ്രധാന മന്ത്രി കേന്ദ്ര വിദേശ കാര്യ മന്ത്രി മുഖ്യ മന്ത്രി ഇന്ത്യൻ എംബസ്സി എന്നിവർക്കെല്ലാം പരാതി നൽകിയിട്ടുണ്ട് മനോ വിഷമത്തിൽ കഴിയുന്ന ഫാദുഷ ഫർഹാന്റെ വീട്ടിൽ ബദ്റുൽഹുദാ ജനറൽ സെക്രട്ടറിയും പൊതുപ്രവാതകനുമായ പി ഉസ്മാൻ മൗലവി എത്തി മാതാപിതാക്കളെ ആശ്വസിപ്പിച്ചു എടയൂർ കുന്ന് മഹല്ല് പ്രസിഡന്റ് മുഹമ്മദ് കൂടെ ഉണ്ടായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *