കണിയാമ്പറ്റ: കണിയാമ്പറ്റ ഗവ. യുപി സ്കൂൾ 124 -മത് വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും പ്രീ-പ്രൈമറി വിദ്യാർത്ഥികളുടെ കോൺവെക്കേഷനും ശ്രീ ഹരിദാസ് (പ്രസിഡണ്ട്, വ്യാപാരി വ്യവസായി ഏകോപനസമിതി കണിയാമ്പറ്റ ) ഉദ്ഘാടനം ചെയ്തു. സർവീസിൽ നിന്ന് വിരമിക്കുന്ന വൈത്തിരി എ ഇ ഒ ബാബു.ടി, പ്രധാന അധ്യാപിക ലിസി ജോസഫ്, സി.കെ വിജയലക്ഷ്മി എന്നിവരെ ഉപഹാരങ്ങൾ നൽകി ആദരിച്ചു. ഇൻസ്പയർ അവാർഡ് -2026 ജേതാവായ മാസ്റ്റർ മിദ് ലാജ് ടി.പി, മോഡൽ ഇൻക്ലൂസീവ് കായിക മത്സരത്തിൽ സംസ്ഥാനതല ജേതാവ് ഫാത്തിമ ഫർവീന.ടി, ഉറുദു സ്റ്റേറ്റ് ലെവൽ ടാലൻ്റ് എക്സാം, ജില്ലാ തല സ്കൂൾ കലാ മേള പ്രതിഭകൾ, സ്റ്റാർ ക്ലബ്ബ്, ക്രിയേറ്റീവ് കോർണർ, അൽ മാഹിർ അറബിക് സ്കോളർഷിപ്പ്, സംസ്കൃതം സ്കോളർഷിപ്പ്, അഖില വയനാട് സെവൻസ് , ഫൈവ്സ് ഫുട്ബോൾ ടൂർണ്ണമെൻറ് – എൽ പി വിഭാഗം റണ്ണേഴ്സ് അപ് താരങ്ങൾ, വാർഷികത്തോടനുബന്ധിച്ച് നടന്ന കൂപ്പൺ നറുക്കെടുപ്പിലൂടെ വിജയിച്ചവർക്കും ഉപഹാരങ്ങൾ നൽകി. മൊയ്തു മാസ്റ്റർ എൻഡോവ് മെന്റ് വിതരണം ശ്രീമതി. വിജയലക്ഷ്മി നിർവഹിച്ചു. പിടിഎ പ്രസിഡണ്ട് കെ.നിഷാദുദ്ധീൻ അധ്യക്ഷനായ ചടങ്ങിൽ ശ്രീ. അയക്കോടൻ മൊയ്തു (വിദ്യാഭ്യാസ വിദഗ്ധൻ) മുഖ്യപ്രഭാഷണം നടത്തി. പി ജെ റെയ്ച്ചല്‍ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. എസ്എംസി ചെയർമാൻ ടി പി ഹാരിസ്, പിടിഎ വൈസ് പ്രസിഡണ്ട് ശ്രീ.ടി ജാഫർ, സിപി സാജിത, മാസ്റ്റർ മുഹമ്മദ് ആദില്‍ ആശംസകൾ നേർന്നു. ശ്രീമതി സാലി മാത്യു സ്വാഗതവും പ്രോഗ്രാം കൺവീനർ ശ്രീമതി ഷഹീറ ബാനു നന്ദിയും പറഞ്ഞു. വാർഷികാഘോഷത്തിന് സമാപനം കുറിച്ച് ജെ ആൻഡ് ജെ എന്റെർടൈൻമെന്റ് ഗ്രൂപ്പ് നടത്തിയ ഗാനമേളയും ശ്രദ്ധേയമായി.
