നിയമസഭാ തെരഞ്ഞെടുപ്പിന് പോലീസ് സജ്ജം; ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ അവലോകന യോഗം

കൽപ്പറ്റ: നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിൽ ശക്തമായ സുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പാക്കുന്നതിനായി ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു. 06.04.2026 തിങ്കളാഴ്ച രാവിലെ കൽപ്പറ്റ പോലീസ് സൊസൈറ്റി ഹാളിൽ നടന്ന യോഗത്തിൽ അഡീഷണൽ എസ്.പി കെ. എസ്. ഷാജി, ജില്ലയിലെ ഡി.വൈ.എസ്.പി മാർ, എസ്.എച്ച്.ഒ മാർ, എസ്.ഐ മാർ, സ്റ്റേഷൻ റൈറ്റർമാർ ഉൾപ്പെടെ നിരവധി പോലീസ് ഉദ്യോഗസ്ഥർ പങ്കെടുത്തു.

തിരഞ്ഞെടുപ്പ് സുരക്ഷയുടെ ഭാഗമായി ലോക്കൽ പോലീസ്, കേന്ദ്ര സായുധ സേന (BSF), മഹാരാഷ്ട്ര സ്പെഷ്യൽ ആംഡ് പോലീസ്, ഐ.ആർ ബറ്റാലിയൻ, കേരള ആംഡ് പോലീസ്, എം.എസ്.പി, ആർ.ആർ.ആർ.എഫ്, എസ്.എ.പി, സ്പെഷ്യൽ പോലീസ് ഓഫീസർമാർ എന്നിവരുള്‍പ്പെടെ ഏകദേശം 3000 ഓളം പേരെ വിവിധ കേന്ദ്രങ്ങളിലും മറ്റുമായി ഡ്യൂട്ടിക്കായി നിയോഗിക്കും. ഇതു കൂടാതെ പട്രോളിങ്, വാഹന പരിശോധന, ജില്ലാ -സംസ്ഥാന അതിർത്തികളിലെ പിക്കറ്റ് പോസ്റ്റുകൾ ശക്തമായി തുടരും.

Leave a Reply

Your email address will not be published. Required fields are marked *