സൺഡേസ്കൂൾ ഭദ്രാസന അധ്യാപക സംഗമവും അനുമോദന സമ്മേളനവും നടത്തി.

മീനങ്ങാടി: എം.ജെ. എസ്.എസ്.എ മലബാർ ഭദ്രാസന അധ്യാപക സംഗമവും അനുമോദന സമ്മേളനവും നടത്തി. മീനങ്ങാടി സെൻ്റ് പീറ്റേഴ്‌സ് ആൻ്റ് സെൻ്റ് പോൾസ് യാക്കോബായ സുറിയാനി കത്തീഡ്രൽ ഓഡിറ്റോറിയത്തിൽ മലബാർ ഭദ്രാസന മെത്രാപ്പോലീത്ത ഗീവർഗ്ഗീസ് മോർ സ്‌തേഫാനോസ് ഉദ്ഘാടനം ചെയ്തു..

 

വൈസ് പ്രസിഡണ്ട് ഫാ. ബേബി പൗലോസ് ഓലിക്കൽ അധ്യക്ഷത വഹിച്ചു. ഭദ്രാസന സെക്രട്ടറി ഫാ. ബേസിൽ കരനിലത്ത് വൈദീക

സെക്രട്ടറി ഫാ. മത്തായിക്കുഞ്ഞ് ചാത്തനാട്ടുകുടി, അസാഷിയേഷൻ സെക്രട്ടറി ടി.വി സജിഷ് , ഡയറക്ടർ അനിൽ ജേക്കബ്, സെക്രട്ടറി ജോൺ ബേബി, കേന്ദ്ര കമ്മറ്റി അംഗങ്ങളായ പീ .എം രാജു , ഈ .പി ബേബി ട്രസ്റ്റി ടി.കെ തോമസ് സെക്രട്ടറി വി.എം സാബു, ജോയിൻ്റ് ട്രസ്റ്റി ജിതിൻ കാരുകുഴി

പ്രസംഗിച്ചു.

 

വയനാട് നീലഗിരി ജില്ലകളിൽ നിന്നായി അഞ്ഞൂറോളം അധ്യാപകർ സംഗമത്തിൽ പങ്കെടുത്തു. സംഗമത്തോടനുബന്ധിച്ച് കത്തീഡ്രൽ വികാരി ഫാ. ബിജു മോൻ കാർലോട്ടു കുന്നേൽ പതാക ഉയർത്തി. അധ്യാപക മൽസരം ,സൗജന്യ നേത്ര പരിശോധന ക്യാമ്പ് ,

 

ഭദ്രാസന, അസോഷിയേഷൻ റാങ്ക് ജേതാക്കൾ , 35 വർഷം പൂർത്തീകരിച്ച അധ്യാപകർ എന്നിവരെ അനുമോദിച്ചു.. മികച്ച സണ്ടേസ്കൂളുകളെയും നൂറ് ശതമാനം വിജയം കരസ്ഥമാക്കിയ സണ്ടേസ്കൂളുകളെയും ആദരിച്ചു. ഡിസ്ട്രിക്റ്റ് ഇൻസ്പകറ്റർമാരായ എൽദോ ജോസ്, ഷാജി മാത്യു , ബേസിൽ വി.ജോസ് , സിജോ പീറ്റർ, ഷൈബു പി.വൈ,സുനിൽ ടി.വി , ഭദ്രാസന കമ്മറ്റി അംഗങ്ങളായ ബാബു ടീ.ജെ,പി.എഫ് തങ്കച്ചൻ, റെജി കെ. എ , തങ്കച്ചൻ കെ.ടി, ബാബു പി.പോൾ , എബിൻ പി ഏലിയാസ്

എൻ.പി തങ്കച്ചൻ, കെ.കെ യാക്കോബ്, ഷാജു ടി.ജി , നേതൃത്വം നൽകി

Leave a Reply

Your email address will not be published. Required fields are marked *