കളരിപ്പയറ്റ് അസോസിയേഷന്‍ വാര്‍ഷിക പൊതുയോഗം നടത്തി

പുല്‍പ്പള്ളി: വയനാട് കളരിപ്പയറ്റ് അസോസിയേഷന്‍ വാര്‍ഷിക പൊതുയോഗം നടത്തി. സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗം എം. മധു ഉദ്ഘാടനം ചെയ്തു. മയക്കുമരുന്ന് ഉപയോഗം പോലുള്ള മാരകവിപത്തുകളില്‍നിന്ന് കുട്ടികളെയും യുവാക്കളെയും സംരക്ഷിക്കാന്‍ കളരിപ്പയറ്റ് സംഘങ്ങള്‍ക്ക് സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കളരിപ്പയറ്റിന്റെ ചിട്ടയായ അഭ്യസനം കുട്ടികളില്‍ ശാരീരികക്ഷമതയോടൊപ്പം അച്ചടക്കവും വിനയവും സൃഷ്ടിക്കുമെന്ന് ചൂണ്ടിക്കാട്ടി.

അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് യു.പി. ജോസഫ് ഗുരുക്കള്‍ അധ്യക്ഷത വഹിച്ചു.കെ.സി. കുട്ടിക്കൃഷ്ണന്‍ ഗുരുക്കള്‍, ഡോ.കെ. പി. സാജു, ജോബി വര്‍ഗീസ്, നിഖില ജോസ്, അനു മാത്യു ,രവിസുതന്‍ ഗുരുക്കള്‍, യെല്‍ദോസ് അമ്പലവയല്‍ എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *