ലക്കിടി : ജവഹർ നവോദയ വിദ്യാലയത്തിൽ നടത്തുന്ന ഫിഫ്ത് കേരള ബെറ്റാലിയൻ എൻ.സി.സി ആനുവൽ ട്രെയിനിങ് ക്യാമ്പിൽ സംസ്ഥാന ലഹരി വർജന മിഷൻ വിമുക്തിയുടെ “ലഹരിമുക്ത നവകേരളം; എൻ.സി.സി കേഡറ്റുകളുടെ പങ്ക്” സെമിനാർ സംഘടിപ്പിച്ചു. കമാൻ്റിങ് ഓഫിസർ കേണൽ മുകുന്ദ ഗുരുരാജ് അധ്യക്ഷത വഹിച്ചു. വയനാട് വിമുക്തി മിഷൻ മാനേജരും, അസിസ്റ്റൻ്റ് എക്സൈസ് കമ്മിഷണറുമായ സജിത് ചന്ദ്രൻ സെമിനാർ ഉദ്ഘാടനം ചെയ്തു. എക്സൈസ് വിമുക്തി മിഷൻ വയനാട് ജില്ലാ കോർഡിനേറ്റർ എൻ.സി.സജിത്ത്കുമാർ അച്ചൂരാനം സെമിനാർ നയിച്ചു.”ഒരു എൻ.സി.സി കേഡറ്റ് എന്ന നിലയിൽ ലഹരി പദാർഥങ്ങളിൽ നിന്ന് പൂർണമായി വിട്ടുനിൽക്കണമെന്നും, സുഹൃത്തുക്കളേയും, സമൂഹത്തെയും ഇതിന്റെ ദൂഷ്യഫലങ്ങളിൽ നിന്ന് ബോധവാന്മാരാക്കാൻ കേഡറ്റുകൾക്ക് കഴിയണമെന്നും,മികച്ച വ്യക്തിയായും,പൗരനായും വളരാൻ കഠിനാധ്വാനം ചെയ്യണമെന്നും സെമിനാറിൽ ജില്ലാ കോർഡിനേറ്റർ എൻ.സി.സജിത്ത്കുമാർ അച്ചൂരാനം ചൂണ്ടിക്കാട്ടി”. പ്രിവൻ്റീവ് ഓഫിസർ കെ.പി.പ്രമോദ് ലഹരി വിരുദ്ധ സന്ദേശം നൽകി. അഞ്ഞൂറ് വിദ്യാർഥികളും മുപ്പതോളം ഓഫിസർമാരും പങ്കെടുത്തു
