റിനൈസന്‍സ് ലൈബ്രറി 71-ാം വാര്‍ഷികം ആഘോഷിച്ചു.

ചെറുകര: ജില്ലയിലെ പ്രഥമ എ ഗ്രേഡ് ഗ്രന്ഥാലയമായ റിനൈസന്‍സ് ലൈബ്രറി 71-ാം വാര്‍ഷികം ആഘോഷിച്ചു. വെള്ളമുണ്ട പഞ്ചായത്ത് പ്രസിഡന്റ് കമര്‍ ലൈല ഉദ്ഘാടനം ചെയ്തു. പ്രേമരാജ് ചെറുകര അധ്യക്ഷത വഹിച്ചു. ലൈബ്രറിയിലെ അക്ഷരക്കളരി സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ അംഗം സത്യവതിയും സയന്‍സ് ക്ലബ് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ ജോയിന്റ് സെക്രട്ടറി പി.ടി. സുഭാഷും ഉദ്ഘാടനം ചെയ്തു. ജനപ്രതിനിധികളായ സുമയ്യ, ബുഷ്‌റ കോമ്പി, പൊതുപ്രവര്‍ത്തകന്‍ ജുനൈദ് കൈപ്പാണി, ലൈബ്രറി രക്ഷാധികാരി മംഗലശേരി മാധവന്‍ എന്നിവര്‍ പ്രസംഗിച്ചു. ലൈബ്രറി സെക്രട്ടറി എം.ജെ. ഷിബി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ ഐ.വി. ജോസഫ് ലൈബ്രറിക്ക് സംഭാവന ചെയ്ത പുസ്തകങ്ങള്‍ ലൈബ്രേറിയന്‍ എം. ഹരീന്ദ്രന്‍ ഏറ്റുവാങ്ങി. കെ. സാജിഷ് സംവിധാനം ചെയ്ത ‘വിക്കല്‍ നിര്‍ത്തി എങ്ങനെ വിനിമയം സാധ്യമാക്കാം ‘എന്ന ഏകാങ്ക നാടകം ബാലവേദി കുട്ടികള്‍ അവതരിപ്പിച്ചു. മറ്റു കലാപരിപാടികള്‍ നടന്നു. സി.ജി. പ്രത്യുഷ് സ്വാഗതവും ഐ.വി. ജോസഫ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *