സ്പന്ദനം മാനന്തവാടി താലൂക്കിലെ വായനശാലകൾ മുഖാന്തിരം നടത്തുന്ന ബൃഹത്തായ അവയവദാനയജ്ഞമായ ‘ജീവനേകാം ജീവനാകാം’ കാമ്പയ്ൻ പഴശ്ശി ഗ്രന്ഥാലയത്തിൽ നടന്ന ചടങ്ങിൽ ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ.സുധീർ ഉദ്ഘാടനം ചെയ്തു. ആദ്യ സമ്മതപത്രം ഒണ്ടയങ്ങാടി സ്വദേശിനി രാധാ രാമനിൽ നിന്നും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.കെ.ടി. രേഖ ഏറ്റുവാങ്ങി. അസി. ഫോറൻസിക് സർജ്ജൻ ഡോ. മൃദുലാൽ അവയവദാന ബോധവൽക്കരണ ക്ലാസ് എടുത്തു. സ്പന്ദനം പ്രസിഡണ്ട് ബാബു ഫിലിപ്പ്. കെ അദ്ധ്യക്ഷം വഹിച്ചു. ഡോ. കെ.ഗോകുൽദേവ്, പി.സുരേഷ് ബാബു, കെ.കെ. മോഹൻദാസ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.പഴശ്ശി ഗ്രന്ഥാലയം സെക്രട്ടറി തോമസ് സേവ്യർ സ്വാഗതവും സ്പന്ദനം സെക്രട്ടറി ജോൺ പി.സി. നന്ദിയും പറഞ്ഞു. മരണാനന്തരം അവയവ ദാനത്തിന് തയ്യാറുളളവർക്ക് ഓൺലൈനായി സമ്മതപത്രം നൽകുന്നതിന് മാനന്തവാടി സ്പന്ദനം ഓഫീസിൽ സൗകര്യം ഉണ്ടായിരിക്കും.
