കുടുംബശ്രീ മിഷൻ്റെ നേതൃത്വത്തിൽ ദേശീയ ഗ്രാമീണ ഉപജീവന മിഷൻ്റെ ഭാഗമായി ജില്ലയിലെ സിഡിഎസുകളിൽ പോഷൻ പക്വാഡ ക്യാംപെയ്ൻ സംഘടിപ്പിച്ചു. പോഷകാഹാരങ്ങളുടെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെ വിവിധ ബോധവൽക്കരണ പ്രവർത്തനങ്ങൾ ക്യാംപെയ്ൻ്റെ ഭാഗമായി നടന്നു.
പോഷകാഹാരത്തെ മുൻനിർത്തിയുള്ള റാലി, ക്വിസ് മത്സരങ്ങൾ, പോഷകാഹാര മത്സരം, ആഹാര വിഭവങ്ങൾ പരിചയപ്പെടുത്തൽ തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു. കൂടാതെ, പോഷകാഹാരത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ട് അയൽക്കൂട്ടങ്ങളിൽ പ്രതിജ്ഞ ചൊല്ലുകയും പോസ്റ്റർ പ്രദർശനം നടത്തുകയും ചെയ്തു. ഇതിൻ്റെ ഭാഗമായി അയൽക്കൂട്ടങ്ങളിൽ പോഷകാഹാരം ദിനം ആചരിക്കും.
