സ്വർണവില ഇടിയുകയാണോ? പ്രതീക്ഷകള്‍ക്ക് വിപരീതം; സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു

കൽപ്പറ്റ:സ്വർണാഭരണ പ്രേമികള്‍ക്ക് ആശ്വാസമായി സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇന്ന് ഇടിവ് രേഖപ്പെടുത്തി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഉയർന്ന നിലയിലായിരുന്ന വിലയിൽ ഇന്ന് 1640 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. 22 കാരറ്റ് സ്വർണ്ണത്തിന് പവന് 1640 രൂപ കുറഞ്ഞതോടെ വില 117400 രൂപയിലെത്തി. ഇന്നലെ ഒരു പവൻ സ്വർണ്ണത്തിന് 119040 രൂപയായിരുന്നു വില. ഗ്രാമിന് 205 രൂപയുടെ കുറവാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വർണ്ണത്തിന് 14,675 രൂപ എന്ന നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

18 കാരറ്റ് സ്വർണ്ണവിലയിലും ആശ്വാസകരമായ കുറവ് ഉണ്ടായിട്ടുണ്ട്. ഗ്രാമിന് 168 രൂപ കുറഞ്ഞതോടെ ഇന്നത്തെ നിരക്ക് 12007 രൂപയായി. എട്ട് ഗ്രാം 18 കാരറ്റ് സ്വർണ്ണത്തിന് ഇന്ന് 96,056 രൂപയാണ് വില. ഇന്നലെ ഇത് 97400 രൂപയായിരുന്നു. അന്താരാഷ്ട്ര വിപണിയിലെ ചാഞ്ചാട്ടങ്ങളും ആഗോള സാമ്പത്തിക സാഹചര്യങ്ങളുമാണ് സ്വർണ്ണവില ഇത്രയധികം താഴാൻ കാരണമായതെന്നാണ് വിലയിരുത്തപ്പെടുന്നത്. വിവാഹ ആവശ്യങ്ങൾക്കായി സ്വർണ്ണം വാങ്ങാൻ കാത്തിരിക്കുന്നവർക്ക് വലിയ ആശ്വാസം നൽകുന്നതാണ് ഇന്നത്തെ ഈ വിലക്കുറവ്.

Leave a Reply

Your email address will not be published. Required fields are marked *