ന്യൂട്രീമിക്‌സ് സംരംഭത്തിന് ഇനി സ്വന്തം കെട്ടിടം

ജില്ലാ കുടുംബശ്രീ മിഷന് കീഴിലുള്ള അമൃതം ന്യൂട്രീമിക്‌സ് പദ്ധതിയുടെ ഭാഗമായി നൂല്‍പ്പുഴ സി.ഡി.എസില്‍ പ്രവര്‍ത്തിക്കുന്ന ഐശ്വര്യ ന്യൂട്രീമിക്‌സ് സംരംഭത്തിന് പുതിയ കെട്ടിടമായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ.ജയ കെട്ടിടോദ്ഘാടനം നിര്‍വഹിച്ചു. ആറ് മാസം മുതല്‍ മൂന്ന് വയസുവരെയുള്ള കുട്ടികള്‍ക്ക് അങ്കണവാടികള്‍ വഴി പോഷകാഹാരം വിതരണം ചെയ്യുന്നതിന് കുടുംബശ്രീ വനിതകള്‍ ഉത്പാദിപ്പിക്കുന്ന പോഷകാഹാരമാണ് അമൃതം ന്യൂട്രിമിക്‌സ്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ ന്യൂട്രീമിക്‌സ് സംരംഭങ്ങള്‍ പ്രവര്‍ത്തിക്കുന്ന പഞ്ചായത്താണ് നൂല്‍പ്പുഴ.

 

20 വര്‍ഷമായി വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സംരംഭത്തിന് വൈവിധ്യങ്ങളായ ഉത്പന്നങ്ങള്‍ നിര്‍മിക്കാനും വിപണനം നടത്താനും സാധിച്ചു. ഇപ്പോള്‍ സ്വന്തമായി ഒരു കെട്ടിടമെന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെട്ട സന്തോഷത്തിലാണ് യൂണിറ്റ് അംഗങ്ങള്‍. വാര്‍ഡ് അംഗം കെ.എം സിന്ധു അധ്യക്ഷയായ പരിപാടിയില്‍ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ അഖില എബി, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.പി ജയചന്ദ്രന്‍, ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ എം.എസ് വിദ്യമോള്‍, ന്യൂട്രിമിക്‌സ് കണ്‍സോര്‍ഷ്യം പ്രസിഡന്റ് കെ.യു വിനീഷ്, യൂണിറ്റ് അംഗം ഭാരതി സുരേന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *