കര്‍ണാടകയില്‍ മലയാളിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് വഴിയില്‍ ഉപേക്ഷിച്ചു

കര്‍ണാടകയില്‍ മലയാളിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് വഴിയില്‍ ഉപേക്ഷിച്ചു . ബത്തേരി കാരക്കണ്ടി പാലത്തിവീട്ടില്‍ ആസിഫിനാണ്(42)ദുരനുഭവം. കഴിഞ്ഞ വ്യാഴാഴ്ച സന്ധ്യയോടെ മൈസൂരുവില്‍നിന്ന് കാറില്‍ ബത്തേരിക്ക് യാത്രചെയ്യുന്നതിനിടെ നഞ്ചന്‍ഗോഗ് പരിസരത്തുനിന്നാണ് മറ്റൊരു കാറിലെത്തിയ നാലംഗ സംഘം തട്ടിക്കൊണ്ടുപോയി മര്‍ദിച്ചതെന്ന് ആസിഫ് കര്‍ണാടകയിലെ ബേഗൂര്‍ പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

മൈസൂരുവില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരനാണ് ആസിഫ്. അക്രമിസംഘം പണം ആവശ്യപ്പെട്ട് പലയിടങ്ങളില്‍ എത്തിച്ചാണ് മര്‍ദിച്ചതെന്ന് ആസിഫ് പറയുന്നു. കൈവശത്തിലും കാറിലും പണം ഇല്ലെന്നു മനസിലാക്കിയ സംഘം ആസിഫിനെ ഉള്‍പ്രദേശത്താണ് മോചിപ്പിച്ചത്. ഫോണും എടിഎം, ക്രെഡിറ്റ് കാര്‍ഡുകളും സംഘം തട്ടിയെടുത്തു. ആസിഫ് രാത്രി വൈകി നഞ്ചന്‍ഗോഡ് പോലീസ് സ്റ്റേഷനിലാണ് ആദ്യം എത്തിയത്. സംഭവം നടന്നത് ബേഗൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലായതിനാല്‍ പിന്നീട് അവിടെയെത്തി പരാതി നല്‍കുകയായിരുന്നു. അക്രമിസംഘത്തെ കണ്ടെത്തുന്നതിന് പോലീസ് നീക്കം ഊര്‍ജിതമാക്കി.

Leave a Reply

Your email address will not be published. Required fields are marked *