പുല്‍പ്പള്ളി: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി ക്യാമ്പസിൽ വൃക്ഷതൈ നട്ടുപിടിപ്പിക്കൽ പരിപാടി സംഘടിപ്പിച്ചു. പഴശ്ശിരാജ കോളേജ് പ്രിൻസിപ്പൽ പ്രൊഫ്. ഡോ. ദിലീപ് എം.ആറും കോളേജ് മാനേജിംഗ് ഡയറക്ടർ ഫാദർ തോമസ് എം ചേർന്ന് വൃക്ഷതൈ നട്ടുപിടിപ്പിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു.
പരിപാടിയുടെ ഏകോപനം എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ വിമ്യ കെ.പി, ഡോ. സന്തോഷ് എന്നിവർ നിർവഹിച്ചു. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം വിദ്യാർത്ഥികൾക്ക് ബോധ്യപ്പെടുത്തുന്നതിനും ഹരിത ക്യാമ്പസ് ലക്ഷ്യമാക്കുന്നതിനുമായി വിവിധയിനം വൃക്ഷത്തൈകൾ കോളേജ് പരിസരത്ത് നട്ടുപിടിപ്പിച്ചു. അധ്യാപകർ, വിദ്യാർത്ഥികൾ, എൻ.എസ്.എസ് വളണ്ടിയർമാർ പരിപാടിയിൽ പങ്കെടുത്തു.
