കൽപറ്റ: പെട്രോൾ, -ഡീസൽ വില വർധനയിൽ പ്രതിഷേധിച്ച് ഓട്ടോ–ടാക്സി ആൻഡ് ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ (സിഐടിയു) നേതൃത്വത്തിൽ മോട്ടോർ തൊഴിലാളികൾ കലക്ടറേറ്റ് മാർച്ച് നടത്തി. ഓട്ടോ–-ടാക്സി വാഹനങ്ങൾക്ക് ഇന്ധന സബ്സിഡി നൽകുക, വിലക്കയറ്റം തടയുക, ഓട്ടോ-ടാക്സി നിരക്ക് അടിയന്തരമായി പുതുക്കി നിശ്ചയിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം. ഫെഡറേഷന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായായിരുന്നു ജില്ലയിലെ സമരവും. ഇന്ധനവില വർധനയോടൊപ്പം നിത്യോപയോഗ സാധനങ്ങളടെ വിലക്കയറ്റം തൊഴിലാളികൾക്ക് ഇരട്ടപ്രഹരമാണ്. സിഐടിയു ജില്ലാ സെക്രട്ടറി എം മധു ഉദ്ഘാടനം ചെയ്തു. കെ എം ബിജു അധ്യക്ഷനായി. കെ എം അബ്ബാസ്, പി എ അസീസ്, എ റിയാസ്, കെ ജയരാജൻ, പി കെ അസീസ്, പി എ മുഹമ്മദ് എന്നിവർ സംസാരിച്ചു. യൂണിയൻ ജില്ലാ സെക്രട്ടറി കെ സുഗതൻ സ്വാഗതവും ബാബു ഷിജിൽ കുമാർ നന്ദിയും പറഞ്ഞു.
മോട്ടോർ തൊഴിലാളികൾ കലക്ടറേറ്റ് മാർച്ച് നടത്തി
