ഐജി കോളജില്‍ ഭക്ഷ്യസുരക്ഷാദിനം ആഘോഷിച്ചു

    പനമരം: ഡബ്ല്യുഎംഒ ഐജി ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ ഫുഡ് ടെക്‌നോളജി വിഭാഗവും ഭക്ഷ്യസുരക്ഷാ വകുപ്പും സംയുക്തമായി ഭക്ഷ്യസുരക്ഷാദിനം ആഘോഷിച്ചു. ഭക്ഷ്യസുരക്ഷ അസി.കമ്മീഷണര്‍ ഡോ.ജോസഫ് കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. ‘സുരക്ഷിത ഭക്ഷണം, ആരോഗ്യകരമായ ജീവിതം’എന്ന വിഷയത്തില്‍ ജില്ലാ ആശുപത്രിയിലെ ഡയറ്റീഷ്യന്‍ എം. ഷീബ പ്രബന്ധം അവതരിപ്പിച്ചു. പുതിയ ഭക്ഷണശീലങ്ങളും അനുബന്ധ ആരോഗ്യപ്രശ്‌നങ്ങളും പരിഹാരമാര്‍ഗങ്ങളും ചര്‍ച്ച ചെയ്തു. ദിനാഘോഷത്തിന്റെ ഭാഗമായി നടത്തിയ ക്വിസ് മത്സരത്തില്‍ സന ഫാത്തിമ, ദില്‍ഷാന എന്നിവര്‍ വിജയികളായി. ഇവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് സീനിയര്‍ ക്ലാര്‍ക്ക് ലിജി തോമസ് വിതരണം ചെയ്തു.

    Leave a Reply

    Your email address will not be published. Required fields are marked *