സുല്‍ത്താന്‍ ബത്തേരി: പൊതു കിണറിലേക്കുള്ള വഴി സമീപവാസി വേലികെട്ടി അടച്ചതില്‍ മനംനൊന്ത് ജീവനൊടുക്കിയ നെന്‍മേനി താഴത്തൂര്‍ പാടിയേരിക്കുന്ന് കൃഷ്ണന്‍ ചെട്ടിയുടെ കുടുംബത്തെ സഹായിക്കുന്നതിന് കഴിഞ്ഞ ദിവസം ചേര്‍ന്ന നാട്ടുകാരുടെയും ജനപ്രതിനിധി കളുടെയും യോഗം 51 അംഗ കമ്മിറ്റി രൂപീകരിച്ചു. ഭാരവാഹികളായി കേരള കോണ്‍ഗ്രസ്-എം സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ജെ. ദേവസ്യ, ജില്ലാ സെക്രട്ടറി എന്‍.എ. ബില്ലിഗ്രഹാം, സിപിഎം ഏരിയ കമ്മിറ്റി അംഗം എം.എസ്. ഫെബിന്‍(രക്ഷാധികാരികള്‍), വി.കെ. ക്രിസ്തുദാസ്(ചെയര്‍മാന്‍), കെ.എ. മത്തായി(കണ്‍വീനര്‍),കെ.കെ. ശശീന്ദ്രദാസ് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
ദയനീയ സാഹചര്യത്തില്‍ കഴിയുന്ന കൃഷ്ണന്‍ ചെട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കാനും വസ്തുതകള്‍ മനസിലാക്കാനും ജില്ലാ ഭരണകൂടം തയാറാകണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു. എം.എസ്. ഫെബിന്‍ അധ്യക്ഷത വഹിച്ചു. കെ.ജെ. ദേവസ്യ മുഖ്യപ്രഭാഷണം നടത്തി. പി.എന്‍. നാരായണന്‍ നായര്‍, എ.കെ. രാജന്‍, എ.കെ. ഏബ്രഹാം, അബ്ദുള്ളക്കുട്ടി, ബിബിന്‍രാജ്, എ.പി.ഷാജി, സുഭിത, എം. സരോജിനി, മീനാക്ഷി, ഷൈല എന്നിവര്‍ പ്രസംഗിച്ചു.
