കല്‍പ്പറ്റ: ഇസ്ലാമിക ചരിത്രത്തിലെ വഴിത്തിരിവിന് സാക്ഷ്യം വഹിച്ച ഹിജ്റയുടെ സന്ദേശവും ഒന്നാം മാസമായ മുഹറത്തിന്റെ പ്രാധാന്യവും പുതുതലമുറയിലെത്തിക്കുന്നതിനായി
ജംഇയ്യതുല്‍ മുഅല്ലിമീന്‍ സംഘടിപ്പിച്ച മുഹറം കാമ്പയിനിന് ജില്ലയില്‍ തുടക്കമായി. ജില്ലയിലെ 300 ഓളം മദ്റസകളില്‍ സ്പെഷല്‍ അസംബ്ലി നടത്തി സന്ദേശം കൈമാറി. ചരിത്ര പഠനത്തിനുതകുന്ന വിവിധ പരിപാടികള്‍ കാമ്പനിനിന്റെ ഭാഗമായി നടത്തും.
സ്പെഷല്‍ അസംബ്ലികളുടെ ജില്ലാതല ഉദ്ഘാടനം പറളിക്കുന്ന് ഇസത്തുല്‍ ഇസ്ലാം മദ്റസയില്‍ എസ്കെജെഎം ജില്ലാ സെക്രട്ടറി ഹാരിസ് ബാഖവി നിര്‍വഹിച്ചു. ഖത്തീബ് ശുഐബ് വാഫി അല്‍ യമാനി സന്ദേശം നല്കി. മദ്രസ ലീഡര്‍ മുഹമ്മദ് ഷഹബിന് നേതൃത്വം നല്കി. മഹല്ല് പ്രസിഡന്റ് പി. സൈനുദ്ദീന്‍, പഞ്ചായത്തംഗം ഇ. ഷാജഹാന്, സ്റ്റാഫ് സെക്രട്ടറി പി. നാസര്‍ മൗലവി, അന്‍വര്‍ അഷ്റഫി, പി. കെ. അഷ്റഫ് ദാരിമി, മുഹമ്മദ് മൗലവി, ഗഫൂര്‍ റഹ്മാനി, അബ്ദു റസാഖ് മൗലവി തുടങ്ങിയവര്‍ പങ്കെടുത്തു.
