കബനിഗിരി സെന്റ് മേരീസ് എ.യു.പി.സ്കൂളിൽ ലഹരിവിരുദ്ധ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു.

പുൽപ്പള്ളി: ലഹരിക്കെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായി നടപ്പിലാക്കുന്ന ‘തൂഫാൻ ദി നാർക്കോ ഹണ്ട്’ പദ്ധതിയുടെ ഭാഗമായി കബനിഗിരി സെന്റ് മേരീസ് എ.യു.പി.സ്കൂളിൽ ലഹരിവിരുദ്ധ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. രക്ഷിതാക്കൾക്കായി സംഘടിപ്പിച്ച പി.ടി.എ. ജനറൽ ബോഡി യോഗത്തോടനുബന്ധിച്ചായിരുന്നു സെമിനാർ നടന്നത്.

എക്സൈസ് വിമുക്തി മിഷൻ വയനാട് ജില്ലാ കോർഡിനേറ്റർ എൻ.സി.സജിത്ത്കുമാർ അച്ചൂരാനം സെമിനാറിന് നേതൃത്വം നൽകുകയും ജനറൽ ബോഡി യോഗം ഔപചാരികമായി ഉദ്ഘാടനം ചെയ്യുകയും ചെയ്തു.ലഹരി പദാർത്ഥങ്ങളുടെ ഉപയോഗം വ്യക്തികളിലും കുടുംബങ്ങളിലും സമൂഹത്തിലും ഉണ്ടാക്കുന്ന ഗുരുതരമായ പ്രത്യാഘാതങ്ങളെക്കുറിച്ചും,കുട്ടികളെ ലഹരിയുടെ കെണിയിൽ നിന്നും സംരക്ഷിക്കുന്നതിൽ രക്ഷിതാക്കൾ പുലർത്തേണ്ട ജാഗ്രതയെക്കുറിച്ചും അദ്ദേഹം ക്ലാസ്സിൽ വിശദീകരിച്ചു.ചടങ്ങിൽ വിദ്യാർത്ഥികൾ തയ്യാറാക്കിയ ലഹരിവിരുദ്ധ പോസ്റ്ററിന്റെ പ്രകാശനവും വിമുക്തി മിഷൻ കോർഡിനേറ്റർ നിർവ്വഹിച്ചു.

പി.ടി.എ. പ്രസിഡന്റ് കെ.വി. അനിൽ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.സ്കൂൾ ഹെഡ്മിസ്ട്രസ് ജെയ്മോൾ തോമസ് സ്വാഗതവും സീനിയർ അസിസ്റ്റന്റ് ദീപ തോമസ് ആശംസയും നേർന്നു.അധ്യാപകർ, പി.ടി.എ.ഭാരവാഹികൾ, നിരവധി രക്ഷിതാക്കൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ലഹരിമുക്തമായ ഒരു തലമുറയെ വാർത്തെടുക്കാൻ ഇത്തരം ബോധവൽക്കരണ പരിപാടികൾ ഏറെ സഹായകരമാണെന്ന് യോഗം വിലയിരുത്തി. സ്റ്റാഫ് സെക്രട്ടറി ശലഭ ലൂയിസ് ചടങ്ങിന് നന്ദി രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *