പുൽപ്പള്ളി : പുൽപ്പള്ളി മൂന്നുപാലം, പള്ളിക്കരപ്പാലം പ്രദേശങ്ങളിൽ പുലി ശല്യം രൂക്ഷമായ സാഹചര്യത്തിൽ ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ പ്രദേശം സന്ദർശിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ ഈ പ്രദേശത്ത് അഞ്ചോളം ആടുകളെ പുലി ആക്രമിച്ച് കൊന്നതിനെത്തുടർന്നാണ് എം.എൽ.എയുടെ സന്ദർശനം. വനംവകുപ്പ് ഉദ്യോഗസ്ഥരോടൊപ്പം സ്ഥലത്തെത്തിയ എം.എൽ.എ, പുലിയെ പിടികൂടാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് നിർദ്ദേശിച്ചു. ഈ വിഷയം വനം മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും, വളർത്തുമൃഗങ്ങളെ നഷ്ടപ്പെട്ടവർക്ക് അടിയന്തരമായി നഷ്ടപരിഹാരം ലഭ്യമാക്കുമെന്നും അദ്ദേഹം നാട്ടുകാർക്ക് ഉറപ്പു നൽകി.
പുൽപള്ളിയിൽ പുലി ശല്യം രൂക്ഷം: ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ പ്രദേശം സന്ദർശിച്ചു
