പനമരം : ഹയർ സെക്കൻഡറി സോഷ്യോളജി പരീക്ഷയിൽ മുഴുവൻ മാർക്കും നേടിയ വിദ്യാർഥികളെ
വയനാട് ജില്ലാ സോഷ്യോളജി അധ്യാപക അസോസിയേഷന്റെ നേതൃത്വത്തിൽ
അനുമോദിച്ചു. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എസ്. ദിലീപ്കുമാർ ഉദ്ഘാടനം ചെയ്തു. സോണിയ മാത്യു, സുദർശൻ കെ, ഡി പ്രദീപ്കുമാർ, ലിജി ടീച്ചർ എന്നിവർ സംസാരിച്ചു. വയനാട്ടിലെ വിവിധ സ്കൂളുകളിലെ 22 വിദ്യാർഥികളാണ് സോഷ്യോളജിക്ക് മുഴുവൻ മാർക്കും നേടിയത്.
