തൊഴിലാളികള്‍ നാടിന്റെ സമ്പത്ത്: മന്ത്രി അഡ്വ.ടി.സിദ്ദീഖ്

മാനന്തവാടി: പണിയെടുക്കുന്ന തൊഴിലാളികള്‍ എല്ലാ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നിലെയും ചാലകശക്തികള്‍ ആണെന്നും അവരെസംരക്ഷിക്കുക എന്നത് സമൂഹത്തിന്റെ പൊതു ഉത്തരവാദിത്തമാണെന്നും കൃഷിവകുപ്പ് മന്ത്രി അഡ്വ.ടി.സിദ്ദീഖ്. മാനന്തവാടിയില്‍ ഐഎന്‍ടിയുസി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സ്വീകരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലെ തോട്ടം തൊഴിലാളികളുടെപാര്‍പ്പിട പ്രശ്‌നങ്ങളില്‍ ഉള്‍പ്പെടെ ഇടപെട്ടുകൊണ്ട് സമഗ്ര വികസന പദ്ധതി ആവിഷ്‌കരിക്കുമെന്നും മന്ത്രി പറഞ്ഞു.

പ്രതിനിധി സമ്മേളനവും സ്വീകരണവും ഡിസിസി പ്രസിഡണ്ട് അഡ്വക്കേറ്റ് ടി ജെ ഐസക്ക് ഉദ്ഘാടനം ചെയ്തു. ഐഎന്‍ടിയുസി ജില്ലാ പ്രസിഡണ്ട് പി.പി ആലിഅധ്യക്ഷത വഹിച്ചു. ഐ.സി ബാലകൃഷ്ണന്‍ എംഎല്‍എ, ഉഷ വിജയന്‍ എംഎല്‍എ, യുഡിഎഫ് കണ്‍വീനര്‍ എച്ച് ബി പ്രദീപ്, പി കെ ജയലക്ഷ്മി, ടി.എ റെജി, മനോജ് എടാനി, ബി സുരേഷ് ബാബു, കാര്‍ത്തിക് ശശി, ഉമ്മര്‍ കുണ്ടാട്ടില്‍, എ. എം നിശാന്ത്, കെ.വി ഷിനോജ്, ജോര്‍ജ് പടകുട്ടില്‍, മോഹന്‍ദാസ് കോട്ടക്കൊല്ലി, സി.എ ഗോപി, ജിനി തോമസ്, ഗിരിഷ് കല്പറ്റ, കെ.കെ. രാജേന്ദ്രന്‍, സാബു പൊന്നിയില്‍, ജോസ് പായ്ക്കല്‍, അരുണ്‍ ദേവ് എന്നിവര്‍ പ്രസംഗിച്ചു. വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ അനുമോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *