പുസ്തക മധുരവുമായി കാക്കവയൽ ജി.എച്ച്.എസ്.എസിൽ പ്ലസ് വൺ പ്രവേശനോത്സവം

കാക്കവയൽ: ജി.എച്ച്.എസ്.എസ് കാക്കവയലിൽ പ്ലസ് വൺ വിദ്യാർത്ഥികളുടെ പ്രവേശനോത്സവം “വരവേൽപ്പ് 2026” സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്‌ഘാടനം വാർഡ് മെമ്പർ പ്രജിത വിവിധ ക്ലാസുകളിലെ വിദ്യാർത്ഥി പ്രതിനിധികൾക്ക് പുസ്തകങ്ങൾ നൽകി നിർവഹിച്ചു.

പി.ടി.എ പ്രസിഡന്റ് റിയാസ് എൻ. അധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് മെമ്പർ പി.വി. കുര്യാക്കോസ്, തോമസ് മാസ്റ്റർ, സോമൻ പി.കെ എന്നിവർ ആശംസകൾ നേർന്നു. തുടർന്ന് രക്ഷിതാക്കൾക്കായി ‘മക്കളെ അറിയാൻ’ എന്ന വിഷയത്തിൽ സൗഹൃദ കോർഡിനേറ്റർ ഷൈനി തോമസും, ‘വിദ്യാർത്ഥികളുടെ കരിയർ നിർണ്ണയത്തിൽ രക്ഷിതാക്കളുടെ പങ്ക്’ എന്ന വിഷയത്തിൽ കരിയർ ഗൈഡ് കെ.എൻ. ഇന്ദ്രനും ക്ലാസുകൾ നയിച്ചു.

പ്രിൻസിപ്പൽ ടി.എം. ബിജു സ്വാഗതവും കെ.എൻ. ഇന്ദ്രൻ നന്ദിയും പറഞ്ഞു. എൻ.എസ്.എസ് വളണ്ടിയർമാരുടെ നേതൃത്വത്തിൽ നവാഗതരായ വിദ്യാർഥികൾക്ക് ആശംസാകാർഡുകളും മധുരവും വിതരണം ചെയ്തു.

➖➖➖➖➖➖➖➖➖➖

Leave a Reply

Your email address will not be published. Required fields are marked *