Headlines

കള്ളാടി മണ്ണിടിച്ചിൽ:തിരച്ചിൽ തുടരുന്നു;ഇനിയും കണ്ടെത്താനുള്ളത് അഞ്ച് പേരെ

മേപ്പാടി : കള്ളാടി മണ്ണിടിച്ചിലിൽ കാണാതായ അഞ്ചുപേർക്കായുള്ള തിരച്ചിൽ പുരോഗമിക്കുന്നു.വിക്രം റാണ (കൺസ്ട്രക്ഷൻ മാനേജർ) ഹിമാചൽ പ്രദേശ്, രാഹുൽ (എഞ്ചിനീയർ) ഹിമാചൽ പ്രദേശ്, മുഹമ്മദ് ഇംറാൻ (എക്സ്കവേറ്റർ ഓപ്പറേറ്റർ) ബീഹാർ,രാകേഷ് ഗുച്ചെത് (സർവേ യർ) പശ്ചിമബംഗാൾ,അസ്ഹറുദ്ദീൻ അൻസാരി (സർവേയർ) ഉത്തർ പ്രദേശ് എന്നിവരെയാണ് ഇനി കണ്ടെത്താനുള്ളത്.നിലവിൽ പ്രദേശ ത്തേക്ക് പൊതുജനങ്ങൾക്ക് പൂർണമായി പ്രവേശനം നിരോധിച്ചിരിക്കുക യാണ്.

 

സന്നദ്ധ പ്രവർത്തകർക്കും ഉദ്യോഗസ്ഥർക്കും മാധ്യമങ്ങൾക്കും മാത്രമാണ് ഇവിടേക്ക് പ്രവേശനമുള്ളത്.കൂടുതൽ കാര്യക്ഷമവും വേഗ ത്തിലുമുള്ള പരിശോധനയ്ക്കായി ദുരന്തബാധിത പ്രദേശത്തെ നാല് സോണുകളാക്കി തിരിച്ചിട്ടുണ്ട്.എൻഡിആർഎഫ്, ഫയർഫോഴ്‌സ്,പൊ ലീസ് എന്നീ സേനകളുടെ സംയുക്ത നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *