സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

    ജൂഡ്‌സ് മൗണ്ട്: ജൂഡ്‌സ് മൌണ്ട് സെന്റ് ജൂഡ് ദൈവാലയവും മാനന്തവാടി സെന്റ് ജോസഫ് മിഷൻ ഹോസ്പിറ്റലും സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. 2026 ജൂലൈ 12 ഞായറാഴ്ച രാവിലെ 9 മണി മുതൽ ഒരു മണി വരെ ആണ് ക്യാമ്പ് നടത്തിയത്. ജൂഡ്‌സ് മൗണ്ട് പള്ളിയിൽ സജ്ജീകരിച്ച ക്യാമ്പിൽ ഇരുന്നൂറോളം രോഗികൾ പങ്കെടുത്തു. ജനറൽ വിഭാഗം, സ്ത്രീ രോഗ വിഭാഗം, അസ്ഥിരോഗ വിഭാഗം, കാഴ്ച പരിശോധന, മറ്റ് സേവനങ്ങൾ സൗജന്യ തൈറോയ്ഡ് ടെസ്റ്റ് (TSH ), ബി പി ചെക്കപ്പ് എന്നിവ ക്യാമ്പിൽ പങ്കെടുത്തവർക്ക് സഹായകമായി. വികാരി ഫാ. മനോജ് കാക്കോനാൽ, കൈക്കരന്മാർ, മതാധ്യാപകർ എന്നിവർ നേതൃത്വം നൽകി.

    Leave a Reply

    Your email address will not be published. Required fields are marked *