കൽപ്പറ്റ ;; വൈസ്മെൻ ഇൻ്റർനാഷണൽ കൽപ്പറ്റ ചാപ്റ്ററിൻ്റെ 2026-27 വർഷത്തെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം നടന്നു. വൈസ്മെൻ വാർഷിക ജനറൽ ബോഡി യോഗത്തിൽ വെച്ച് വൈസ്മെൻ വെസ്റ്റ് ഇന്ത്യാ റീജിയണൽ ഡയറക്ടർ മാത്യൂ വട്ടോത്ത് സ്ഥാനാരോഹണ ചടങ്ങിന് നേതൃത്വം നൽകി, പുതിയ പ്രസിഡണ്ടായി ബേബി പോൾ സെക്രട്ടറിയായി പി. ബാലചന്ദ്രൻ ട്രഷററായി അരൂൺ എസ് അയ്യർ എന്നിവർ ചുമതലയേറ്റു. ക്ലബ്ബ് പ്രസിഡണ്ട് ഡോ: റോജർ സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വെച്ച് എൽ . ആർ ഡി വൈസ് മെൻ ജോസൂ കുട്ടി 2026-27 വർഷത്തെ ക്ലബിൻ്റെ സാമൂഹ്യക്ഷേമ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ചു . ആർ ഡി . ഇലക്ട് വൈസ് മെൻ പ്രൊഫ. തോമസ് പോൾ മുഖ്യപ്രഭാഷണം നടത്തി. റീജിയണൽ സെക്രട്ടറി സിജു പി.സി , ഡി.ജി. ജോയിച്ചൻ വർഗ്ഗീസ് മുൻ ഡിജി മാരായ വൈസ് മെൻ ഫിലിപ്പ് കുര്യൻ, വൈസ്മെൻ ഐസൺ കെ . ജോസ് എന്നിവരും പി ബാലചന്ദ്രൻ , ബേബി മാത്യൂ , അരൂൺ എസ് അയ്യർ എന്നിവർ സംസാരിച്ചു
വൈസ്മെൻ ഭാരവാഹികൾ സ്ഥാനമേറ്റു
