എസ് കെ എസ് എസ് എഫ് വയനാട് ജില്ല ആലിക്കുട്ടി ഉസ്താദ് അനുസ്മരണ പ്രാർഥനാ സംഗമം ജൂലൈ 29 ന് വാരാമ്പറ്റയിൽ

കൽപ്പറ്റ: കഴിഞ്ഞ ദിനം വിടപറഞ്ഞ ശൈഖുൽ ജാമിഅ: പ്രൊഫസർ കെ ആലിക്കുട്ടി മുസ്ലിയാരുടെ പേരിൽ എസ് കെ എസ് എസ് എഫ് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണ പ്രാർഥനാ സംഗമം ജൂലൈ 29 ന് വാരാമ്പറ്റയിൽ സംഘടിപ്പിക്കാൻ ജില്ലാ സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു.

വാരാമ്പറ്റ സആദ അറബിക് കോളേജ് ഓഡിറ്റോറിയത്തിൽ നടത്തപ്പെടുന്ന സംഗമം സമസ്ത വയനാട് ജില്ലാ പ്രസിഡന്റും കേന്ദ്ര മുഷാവറ അംഗവുമായ കെ ടി ഹംസ മുസ്ലിയാർ ഉത്ഘാടനം ചെയ്യും.

ഉസ്താദ് ശൗഖത്തലി വെള്ളമുണ്ട അനുസ്മരണ പ്രഭാഷണം നിർവ്വഹിക്കും.

സയ്യിദ് ഷിഹാബുദ്ദീൻ ഇമ്പിച്ചിക്കോയ തങ്ങൾ പേരാൽ ദുആ സംഗമത്തിന് നേതൃത്വം നൽകും

Leave a Reply

Your email address will not be published. Required fields are marked *