കൽപ്പറ്റ: വയനാട് ജില്ലയ്ക്ക് പുത്തൻ പ്രതീക്ഷകൾ നൽകിക്കൊണ്ട് സംസ്ഥാന കൃഷിമന്ത്രിയായി ചുമതല ഏറ്റെടുത്ത കൽപ്പറ്റ എംഎൽഎ ടി സിദ്ദിഖിനെയും, സുൽത്താൻബത്തേരിയു എംഎൽഎ ഐസി ബാലകൃഷ്ണനെയും മാനന്തവാടി എംഎൽഎ ഉഷ വിജയനെയും കർഷക കോൺഗ്രസ് വയനാട് ജില്ലാ കമ്മിറ്റി ആദരിച്ചു. കൽപ്പറ്റ ഡിസിസി ഓഫീസിൽ വെച്ച് ചേർന്ന അനുമോദന യോഗത്തിൽ കർഷക കോൺഗ്രസ് വയനാട് ജില്ല പ്രസിഡന്റ് ശ്രീ പി എം ബെന്നി അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡണ്ട് T. J ഐസക് ഉദ്ഘാടനം നിർവഹിക്കുകയും കെപിസിസി ജനറൽ സെക്രട്ടറി കെഎൽ പൗലോസ് മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു.
ചടങ്ങിൽ കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയായി നിയമിതനായ എം വി വിൻസെന്റിനെയും അനുമോദിച്ചു.
വർഗീസ് മുരിയൻക്കാവിൽ, വി. ഡി ജോസ്, പി എ പൗലോസ്, എം എ പൗലോസ്, ബൈജു ചാക്കോ, പരിദോഷ് കുമാർ, മൊയ്തു, K J ജോൺ.. പ്രമോദ് തൃക്കൈപ്പറ്റ തുടങ്ങിയവർ സംസാരിച്ചു.
