തരുവണ..ആഗസ്റ്റ് 9 വ്യാപാരദിനമായി ജില്ലയിലെങ്ങും വ്യാപാരികൾ പതാക ഉയർത്തി,മധുര വിതരണം നടത്തി ആഘോഷിച്ചു. തരുവണയിൽ യൂണിറ്റ് പ്രസിഡന്റ് കമ്പ അബ്ദുള്ള ഹാജി പതാക ഉയർത്തി.ഉസ്മാൻ പള്ളിയാൽ,ശ്രീധരൻ യദുപുത്ര, പി.കെ.നവാസ്, കെ.ടി.ഖാലിദ്,മക്കി നൗഷാദ്, സി.എച്.അഷ്റഫ്,അറഫ നാസർ, സി.എച്.ഷറഫുദീൻ,തുടങ്ങിയവർ നേതൃത്വം നൽകി. പീച്ചാംകോട് യൂണിറ്റ് വ്യാപാരി ദിനം ജില്ലാ ജനറൽ സെക്രട്ടറി കെ.ഉസ്മാൻ ഉൽഘാടനം ചെയ്തു.മുതിർന്ന വ്യാപാരികളെ യോഗത്തിൽ ആദരിച്ചു.
