റാങ്ക് നേട്ടത്തിന്റെ തിളക്കവുമായി ജയശ്രീ കോളേജ് അക്ഷയ പ്രദീപിന് സ്വീകരണം

    പുൽപ്പള്ളി : ബി എ സോഷ്യോളജി പരീക്ഷയിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി തലത്തിൽ ആറാം റാങ്ക് കരസ്ഥമാക്കിയ ജയശ്രീ ആർട്സ് ആൻഡ് സയൻസ് കോളേജ് വിദ്യാർത്ഥി അക്ഷയ പ്രദീപിന് കോളേജിൽ കൂട്ടുകാരും അധ്യാപകരും രക്ഷിതാക്കളും നാട്ടുകാരും ചേർന്ന് പ്രൗഢഗംഭീരമായ സ്വീകരണം നൽകി.

    ജയശ്രീ ആർട്സ് ആൻഡ് സയൻസ് കോളേജിൽ നടന്ന സ്വീകരണ യോഗം പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു പ്രകാശ് ഉദ്ഘാടനം ചെയ്തു.

    കോളേജ് പ്രിൻസിപ്പാൾ ഡോ : വി. റ്റി സത്യൻ അധ്യക്ഷത വഹിച്ചു. സി കെ രാഘവൻ മെമ്മോറിയൽ എഡ്യൂക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാനും കോളേജ് മാനേജരുമായ കെ. ആർ ജയറാം റാങ്ക് ജേതാവിന് ഉപഹാര സമർപ്പണം നടത്തി. പുൽപ്പള്ളി ഗ്രാമപഞ്ചായത്ത്‌ വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷൈജ മഗേഷ്‌, ഗ്രാമപഞ്ചായത്ത് അംഗം പി ബി മിനി, പി. റ്റി എ പ്രസിഡന്റ്‌ കൃഷ്ണൻകുട്ടി, ജയശ്രീ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ കെ ആർ ജയരാജ്,കോളേജ് വൈസ് പ്രിൻസിപ്പാൾ നിതിൻ കെ മാത്യൂ, അധ്യാപകരായ കെ കെ അതുല്യ, മർജാനാ പർവീൺ, കെ ആർ രാഗി, ശ്യാംജിത്ത് ശശിധരൻ തുടങ്ങിയവർ സംസാരിച്ചു.

    Leave a Reply

    Your email address will not be published. Required fields are marked *