ദേശീയ ലൈബ്രറിയൻ ദിനാചരണം സംഘടിപ്പിച്ചു.

    മാനന്തവാടി പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ ദേശീയ ലൈബ്രേറിയൻ ദിനാഘോഷം സംഘടിപിച്ചു. 2026 ആഗസ്ത് 12 ന് മൂന്ന് മണിക്ക് നടന്ന ചടങ്ങിൽ ഗ്രന്ഥാലയം സെക്രട്ടറി വി കെ പ്രസാദ് ആമുഖമവതരിപ്പിച്ചു. ചീഫ് ലൈബ്രേറിയൻ ഷിനോജ് വി പി സ്വാഗതമാശംസിച്ചു. പ്രസിഡണ്ട് അരുൺ ദാസ് ഇ വി അധ്യക്ഷത വഹിച്ചു. മാനന്തവാടി നഗരസഭ വിദ്യാഭ്യാസ കലാസാം സ്കാരിക സ്ഥിരം സമിതി അധ്യക്ഷൻ പി വി എസ് മൂസ ഉദ്‌ഘാടനം ചെയ്തു. മാനന്തവാടി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി സുരേഷ് ബാബു ലൈബ്രേറിയൻ ദിന സന്ദേശം നൽകി. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് ഷബിത ടീച്ചർ ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം ഷാജൻ ജോസ് എന്നിവർ ലൈബ്രറിയൻമാർക്ക് ഉപഹാരം നൽകി ആദരിച്ചു. എ അജയകുമാർ , ശ്വേത, ജയപ്രകാശ്, ജിതിൻ എം സി , തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

    Leave a Reply

    Your email address will not be published. Required fields are marked *