‘പ്രിയദർശിനി പദ്ധതി റദ്ദാക്കണം’; കോമ്പറ്റീഷൻ കമ്മീഷന് ഹർജി നൽകി സ്വകാര്യ ബസ് ഉടമകൾ

    ഡൽഹി: പ്രിയദർശിനി പദ്ധതിക്കെതിരെ കോമ്പറ്റീഷൻ കമ്മീഷന് ഹർജി നൽകി സ്വകാര്യ ബസ് ഉടമകൾ. പദ്ധതി സ്വകാര്യ ബസ് വ്യവസായത്തെ ബാധിക്കുമെന്നും റദ്ദാക്കണമെന്നുമാണ് ആവശ്യം. സ്വകാര്യ ബസുടമകൾ ഗതാഗത മന്ത്രി സി പി ജോണുമായി നിരവധി തവണ കൂടിക്കാഴ്ച നടത്തുകയും നേരിടുന്ന ആശങ്കകൾ പങ്കുവെക്കുകയും ചെയ്തിരുന്നു. കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യയാത്ര പദ്ധതി നടപ്പാക്കിയത് സ്വകാര്യ ബസുകളുടെ മത്സരക്ഷമത ഇല്ലാതാക്കിയെന്നും കെഎസ്ആർടിസിക്ക് മാത്രം നേട്ടം ലഭിക്കാൻ ഇടയാക്കിയെന്നുമാണ് പരാതി.

     

    പ്രിയദർശിനി പദ്ധതി നടപ്പിലാക്കിയതോടെ സ്വകാര്യബസുകളിൽ നിന്ന് വൻതോതിൽ യാത്രക്കാർ കെഎസ്ആർടിസിയിലേക്ക് യാത്ര മാറ്റി. യാത്ര സൗജന്യമാണെന്ന ഏകകാരണത്താലാണ് കെഎസ്ആർടിസിയിലേക്ക് മാറിയത്. തുടർന്ന് സ്വകാര്യബസുകളുടെ വരുമാനത്തിൽ വൻനഷ്ടമാണ് ഉണ്ടായതെന്നും ബസ് സർവീസ് നടത്തുകയെന്നത് സാമ്പത്തികമായി ലാഭകരമല്ലാതായി.

     

    ഇതിനകം 750 സ്വകാര്യ ബസുകൾ സർവീസ് നിർത്തിയെന്നും ഹർജിയിൽ പറയുന്നു. സർവീസുകൾ ഇല്ലാതാകുന്നത് ആയിരക്കണക്കിനാളുകളുടെ തൊഴിൽ നഷ്ടത്തിന് ഇടയാക്കുന്നുവെന്നും ഓരോദിവസവും കൂടുതൽ സത്രീ യാത്രക്കാർ ഒഴിഞ്ഞുപോകുന്നത് സ്വകാര്യ ബസുകളുടെ സാമ്പത്തിക നഷ്ടം വർധിപ്പിക്കുന്നതായും ഹർജിയിൽ പറയുന്നു.

     

    Leave a Reply

    Your email address will not be published. Required fields are marked *