‘സുധിയോർമയിൽ സ്മൃതി പർവ്വം’ പരിപാടി സംഘടിപ്പിച്ചു

മാനന്തവാടി പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ

‘സുധിയോർമയിൽ സ്മൃതി പർവ്വം ‘ എന്ന പരിപാടി സംഘടിപ്പിച്ചു. 2019 സെപ്തംബർ 19 ന് നമ്മെ വിട്ടു പിരിഞ്ഞ സുധീഷ് കരിങ്ങാരിയുടെ ഓർമ്മദിനത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ പഴശ്ശി ഗ്രന്ഥാലയം മുൻ സെക്രട്ടറി തോമസ് സേവ്യർ സ്വാഗതമാശംസിച്ചു. ഗ്രന്ഥാലയം സെക്രട്ടറി വി കെ പ്രസാദ് അധ്യക്ഷത വഹിച്ചു. മാനന്തവാടി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. മാനന്തവാടി ഗവ.കോളേജിലെ ഇക്കണോമിക്സ് വിഭാഗം അസി.പ്രൊഫസർ ഡോ.സുമേഷ് എ കെ അനുസ്മരണ പ്രഭാഷണം നടത്തി. സുധീഷ് കരിങ്ങാരിയുടെ പ്രവർത്തന മേഖലയെ കുറിച്ചും ഗ്രന്ഥശാല പ്രവർത്തനത്തെ കുറിച്ചും ശൈലിയെ കുറിച്ചും എല്ലാം അദ്ദേഹം ഓർമ്മിച്ചു. ഗവ.കോളേജിന് സുധീഷ് നൽകിയ സേവനങ്ങളെ കുറിച്ച് അദ്ദേഹം വിശദമായി സംവദിച്ചു. സുധീഷ് കാത്ത് സൂക്ഷിച്ച സൗഹൃദങ്ങളുടെ ആർദ്രതയെ കുറിച്ചും അനുഭവപ്പെട്ട സ്നേഹ സൗഹൃദങ്ങടെ നനുനനുപ്പിനെ കുറിച്ചും എല്ലാം ഹൃദയ സ്പർശിയായ സംഗതികൾ ഒക്കെ ചർച്ച ചെയ്തു..തുടർന്ന്,” WHAT ANIMALS TEACH US ABOUT HUMANITY -LESSONS FROM ELEPHANTS AND BEYOND ” എന്ന വിഷയത്തിൽ ഉള്ള ഡോക്യൂമെന്ററി പ്രസന്റേഷൻ നടന്നു. Hume Centre For ECOLOGY And Wildlife Biology എന്ന സ്ഥാപനത്തിലെ റിസർച്ചർ ആയ മുനീർ തോൽപ്പെട്ടി ആണ് പ്രസന്റേഷൻ നടത്തിയത്. ആനകളെ കുറിച്ച് വളരെ വിശദമായി അദ്ദേഹം സംസാരിച്ചു. ജില്ല ലൈബ്രറി കൌൺസിൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ഷാജൻ ജോസ്, സംസ്ഥാന കമ്മിറ്റി അംഗം സത്യവതി ടീച്ചർ, ഗ്രീൻ ലവേഴ്സ് അഡ്വൈസർ അനുരാഗ് വി എം എന്നിവർ സുധീഷ് കരിങ്ങാരിയെ അനുസ്മരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *