ലഹരിക്കെതിരെ ജാഗ്രതയോടെ കോട്ടത്തറ; മയിലാടിയിൽ വിമുക്തി മിഷന്റെ നേതൃത്വത്തിൽ ബോധവൽക്കരണവും ജാഗ്രതാ സമിതി രൂപീകരണവും നടന്നു

കോട്ടത്തറ: പഞ്ചായത്തിലെ രണ്ടാം വാർഡ് മയിലാടിയിൽ എക്സൈസ് വിമുക്തി മിഷന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ ബോധവൽക്കരണ സെമിനാറും വാർഡുതല ജാഗ്രതാ സമിതി രൂപീകരണവും നടന്നു. ‘മയങ്ങില്ല കേരളം; ഹരമല്ല ലഹരി’ എന്ന വിഷയത്തിൽ എക്സൈസ് വിമുക്തി മിഷൻ വയനാട് ജില്ലാ കോർഡിനേറ്റർ എൻ.സി.സജിത്ത്കുമാർ അച്ചൂരാനം മുഖ്യപ്രഭാഷണവും ബോധവൽക്കരണ സന്ദേശവും നൽകി.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ.സി.അജീഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് വികസന സമിതി കൺവീനർ എം.കെ. റസാഖ് സ്വാഗതം ആശംസിച്ചു.ബ്ലോക്ക് പഞ്ചായത്ത് അംഗം എം.ജെ.ജനിമോൾ,ജില്ലാ പഞ്ചായത്ത് അംഗം സുനിൽകുമാർ,ഗ്രാമസഭാ കോർഡിനേറ്റർ എൻ.പി. ഷാലുരാജ് തുടങ്ങിയവർ സംസാരിച്ചു.

അങ്കണവാടി പ്രവർത്തകർ, ആശാവർക്കർമാർ, ട്രൈബൽ പ്രമോട്ടർമാർ, ഹരിതകർമ്മസേനാംഗങ്ങൾ,സി.ഡി.എസ് – എ.ഡി.എസ് പ്രതിനിധികൾ,വാർഡ് വികസന സമിതി, ആരോഗ്യവകുപ്പ് ജീവനക്കാർ,കുരുമുളക് സമിതി,പാടശേഖര സമിതി,തൊഴിലുറപ്പ് മോണിറ്ററിംഗ് കമ്മിറ്റി അംഗങ്ങൾ,ഗ്രാമസഭാ കോർഡിനേറ്റർമാർ എന്നിവരെ ഉൾപ്പെടുത്തിയാണ് വിപുലമായ വാർഡുതല ലഹരിവിരുദ്ധ ജാഗ്രതാ സമിതി രൂപീകരിച്ചത്.

വരുംദിവസങ്ങളിൽ പ്രദേശത്ത് ലഹരിക്കെതിരെയുള്ള നിരീക്ഷണവും പ്രതിരോധ പ്രവർത്തനങ്ങളും ശക്തമാക്കാൻ യോഗം തീരുമാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *