വെങ്ങപ്പള്ളി : പഞ്ചായത്തിലെ തെക്കുംതറ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർ സേവനവും മരുന്നും ലാബും ഉറപ്പുവരുത്തുന്നതിൽ പരാജയപ്പെട്ട പഞ്ചായത്ത് ഭരണസമിതിക്കെതിരെയും ആരോഗ്യമേഖലയെ തകർക്കുന്ന സംസ്ഥാന സർക്കാരിനെതിരെയും ഡിവൈഎഫ്ഐ വെങ്ങപ്പള്ളി മേഖല കമ്മിറ്റി തെക്കുംതറ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. ജില്ലാ സെക്രട്ടറി കെ എം ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് കെ നിധിൻ അധ്യക്ഷനായി. കോട്ടത്തറ ബ്ലോക്ക് സെക്രട്ടറി പി ജംഷീദ്, പ്രസിഡന്റ് പി ആർ ജിതേഷ്, ട്രഷറർ കെ എ ടോണി എന്നിവർ സംസാരിച്ചു. മേഖല സെക്രട്ടറി എം പി അനീഷ് സ്വാഗതവും ട്രഷറർ കെ വി വിജിത്ത് നന്ദിയും പറഞ്ഞു.
