കൽപ്പറ്റ: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട സാരഥികൾക്ക് ഒക്ടോബർ 5 തിങ്കളാഴ്ച വൈകുന്നേരം നാലുമണിക്ക് ഉള്ളിശേരിയിൽ പ്രൗഢമായ സ്വീകരണം ഒരുക്കാൻ വയനാട് ജില്ല സമസ്ത കോർഡിനേഷൻ തീരുമാനിച്ചു.
സമസ്ത ജനറൽ സെക്രട്ടറിയായിരുന്ന ആലിക്കുട്ടി ഉസ്താദിൻറെ നിര്യാണത്തെ തുടർന്ന് പുതുതായി തെരഞ്ഞെടുക്കപ്പെട്ട ജനറൽ സെക്രട്ടറി ശൈഖുനാ കൊയ്യോട് ഉമർ മുസ്ലിയാർ, ട്രഷറർ എം ടി അബ്ദുല്ല മുസ്ലിയാർ, വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട എ വി അബ്ദുറഹ്മാൻ മുസ്ലിയാർ, വി മൂസ കോയ മുസ്ലിയാർ ജോയിൻ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ഹൈദർ ഫൈസി പനങ്ങാങ്ങര എന്നിവർക്കാണ് സ്വീകരണം ഒരുക്കുന്നത്.
സ്വീകരണ മഹാസമ്മേളനം സമസ്ത പ്രസിഡണ്ട് സയ്യിദുൽ ഉലമ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങൾ ഉദ്ഘാടനം നിർവഹിക്കും.
സമസ്തയുടെ ചരിത്രത്തിൽ വയനാട് ജില്ലയിൽ നിന്നും ആദ്യമായി ഉപാധ്യക്ഷ പദവി വഹിക്കുന്ന വി മൂസ കോയ മുസ്ലിയാർക്ക് വയനാട്ടിലെ സുന്നി സമൂഹം ഒരുക്കുന്ന സമ്മേളനം വൻ വിജയമാക്കുന്നതിന് സംഘാടക സമിതിക്ക് രൂപം നൽകി.
ചെയർമാൻ :കെ ടി ഹംസ മുസലിയാർ, വർക്കിങ് ചെയർമാൻ എസ് മുഹമ്മദ് ദാരിമി, വൈസ് ചെയർമാൻ – എം ഹസ്സൻ മുസ്ലിയാർ, കെ വി എസ് തങ്ങൾ, മുജീബ് തങ്ങൾ കൽപ്പറ്റ, ഇബ്രാഹിം ഫൈസി വാളാട്, പി സി ഇബ്രാഹിം ഹാജി, ഇബ്രാഹിം ഫൈസി പേരാൽ, അഷ്റഫ് ഫൈസി .
ജനറൽ കൺവീനർ മുഹിയുദ്ദീൻ കുട്ടി യമാനി, വർക്കിംഗ് കൺവീനർ കെ എ നാസർ മൗലവി, ജോ:കൺവീനർമാർ ഇസ്മായിൽ ദാരിമി, നൗഷീർ വാഫി, മുജീബ് ഫൈസി, സുബൈർ ഹാജി.
ട്രഷറർ: ഹാരിസ് ബാഖവി കമ്പളക്കാട്, മെമ്പർമാർ മജീദ് ദാരിമി, മുഹമ്മദ് കുട്ടി ഹസനി, അയ്യൂബ് മുട്ടിൽ, ഷംസുദ്ദീൻ റഹ്മാനി, അബ്ദുറഹ്മാൻ ദാരിമി, എ കെ സുലൈമാൻ മൗലവി, ജാഫർ ഹൈത്തമി, എ കെ മുഹമ്മദ് ദാരിമി , എം എം ബഷീർ, അബ്ബാസ് ഫൈസി,മുനീർ വാളാട്,
സപ്ലിമെൻറ് സമിതി ചെയർമാൻ അബ്ദുല്ലത്തീഫ് വാഫി തരുവണ, കൺവീനർ റിയാസ് ഫൈസി പാപ്ലശ്ശേരി, കോഡിനേറ്റർ അബ്ബാസ് വാഫി ചെന്നലോട് എന്നിവരടങ്ങുന്നതാണ് സമിതി.
ഒക്ടോബർ അഞ്ചിന് നടക്കുന്ന സ്വീകരണം വൻ സമ്മേളനമാക്കി മാറ്റാനുള്ള അണിയറ പ്രവർത്തനങ്ങൾക്കാണ് പ്രസ്തുത സംഘാടക സമിതി ഒരുങ്ങിക്കൊണ്ടിരിക്കുന്നത്.
