റോബസ്റ്റ കാപ്പി കർഷകർ രാജ്യത്ത് ആദ്യമായി എഫ്.പി.സി രൂപീകരിച്ചു: ഓഫീസ് തുറന്നു.

കൽപ്പറ്റ : രാജ്യത്ത് ആദ്യമായി കാപ്പി തോട്ടം ഉടമകൾ ചേർന്ന് കാർഷികോൽപ്പാദക കമ്പനി രൂപീകരിച്ചു. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ കാർഷിക നയങ്ങൾക്കനുസരിച്ചാണ് സ്വതന്ത്ര എഫ് പി സി രൂപീകരിച്ചത്. വിപണി ഇടപെടലാണ് പ്രധാന ലക്ഷ്യം.

1940 മുതൽ വയനാട്ടിൽ കാപ്പി തോട്ടം ഉടമകളുടെ രജിസ്റ്റേർഡ് സംഘടനായി വയനാട് കോഫി ഗ്രോവേഴ്സ് അസോസിയേഷൻ പ്രവർത്തിക്കുന്നുണ്ട്. ഈ സംഘടനയുടെ അഞ്ചാം തലമുറയിലെ ഭാരവാഹികൾ ചേർന്നാണ് കാപ്പിത്തോട്ടം ഉടമകളെ ഓഹരിഉടമകളാക്കി കാർഷികോൽപാദക കമ്പനി രൂപീകരിച്ചത്. ഭൗമസൂചിക പദവിയുള്ള വയനാടൻ റോബസ്റ്റ കാപ്പിയുടെ പ്രചരണാർത്ഥം വയനാട് റോബസ്റ്റ കോഫി ഫാർമർ പ്രൊഡ്യൂസർ കമ്പനി എന്ന പേരിലാണ് എഫ് പി സി ആരംഭിച്ചിട്ടുള്ളത്.

കാപ്പിയുടെ വിളവെടുപ്പിന് ശേഷം അന്താരാഷ്ട്ര വിപണി വരെയുള്ള കാര്യങ്ങളിൽ കമ്പനി ഇടപെടും.

വയനാട്ടിലെ ചെറുകിട നാമമാത്ര കാപ്പി കർഷകർക്കും കൂടി പ്രയോജനം ലഭിക്കും വിധമാണ് കാർഷികോൽപാദക കമ്പനി ആരംഭിച്ചതെന്ന് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.

കൽപ്പറ്റയിൽ എഫ്.പി.സിയുടെ ഓഫീസും പ്രവർത്തനം ആരംഭിച്ചു.കോഫി ബോർഡ് കൃഷിവകുപ്പ്., വ്യവസായ വകുപ്പ് തുടങ്ങിവയുടെ സഹകരണത്തോടെയാണ് എഫ്. പി സി പ്രവർത്തിക്കുക.

കൽപറ്റ മലബാർ ഗോൾഡിന് സമീപമുള്ള പാലുകുന്ന് ബിൽഡിംഗിൽ ആരംഭിച്ച ഓഫീസിന്റെ ഉദ്ഘാടനം ജില്ലാ

പ്രിൻസിപ്പൽ കൃഷി ഓഫീസർ ബി.ജെ. സീമ ജില്ലാ വ്യവസായകേന്ദ്രം ജനറൽമനേജർ ആർ. ജിഷ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.

പ്രസിഡണ്ട് അനൂപ് പാലുക്കുന്ന്, വൈസ് പ്രസിഡണ്ട് അലി ബ്രാൻ, സെക്രട്ടറി മധു ബൊപ്പയ്യ , ജൈനൻ , മോഹൻരവി , അഡ്വ രമണി , പി.എ. സാബു , സി.വി.ഷിബു പി യു സജി എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *