മാനന്തവാടി: മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പള്ളിക്കൽ ഡിവിഷൻ ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് (കോൺഗ്രസ്) സ്ഥാനാർത്ഥി ലീല ഗോവിന്ദന് തിളക്കർന്ന വിജയം. മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗമായിരുന്ന ഉഷ വിജയൻ എം.എൽ.എയായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് ഒഴിവുവന്ന സീറ്റാണ് യു.ഡി.എഫ് വിജയകരമായി നിലനിർത്തിയത്. ഇടവക പഞ്ചായത്തിലെ ഏഴ് വാർഡുകൾ ഉൾപ്പെടുന്നതാണ് പള്ളിക്കൽ ഡിവിഷൻ. തുടക്കം മുതലേ വിജയം ഉറപ്പിച്ചിരുന്ന യു.ഡി.എഫ് ക്യാമ്പുകൾക്ക് ആവേശം പകരുന്ന ഫലമാണ് പുറത്തുവന്നത്. ഇടവക മണ്ഡലം പ്രസിഡന്റ്, ഫാർമേഴ്സ് ബാങ്ക് ഡയറക്ടർ, എസ്.ടി പ്രമോട്ടർ എന്നീ നിലകളിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച ലീല ഗോവിന്ദന്റെ ജനസമ്മതി വിജയത്തിൽ നിർണ്ണായകമായി.
