മാനന്തവാടി ഉപജില്ല സ്കൂൾ കായികമേള സെപ്റ്റംബർ 30 ഒക്ടോബർ 1 തീയതികളിൽ

പനമരം: മാനന്തവാടി ഉപജില്ല സ്കൂൾ കായികമേള സെപ്റ്റംബർ 30, ഒക്ടോബർ 1 തിയ്യതികളിൽ മരവയൽ ജില്ല സ്റ്റേഡിയത്തിൽ നടക്കും. സംസ്ഥാനത്തെ ഏറ്റവും വലിയ ഉപജില്ലയായ മാനന്തവാടിയിൽ നിന്ന് 107 ഇനങ്ങളിലായി 1700 സ്കൂൾ കായികതാരങ്ങൾ പങ്കെടുക്കുന്ന കായിക മാമാങ്കത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സ്വാഗതസംഘം ഭാരവാഹികളായ പനമരം പഞ്ചായത്ത് പ്രസിഡൻ്റ് ലക്ഷ്മി ആലക്കമറ്റം, എ.ഇ.ഒ സുനിൽകുമാർ, കൺവീനർ പള്ളിക്കുന്ന് സ്കൂൾ പ്രിൻസിപ്പാൾ അമ്പിളി ജോൺ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.

 

സെപ്റ്റംബർ 30 ന് എ.ഇ.ഒ സുനിൽ കുമാർ പതാക ഉയർത്തുന്നതോടെ മത്സരങ്ങൾക്ക് തുടക്കമാകും. യു.പി കിഡീസ് മുതൽ ഹയർ സെക്കണ്ടറി തലം വരെയുള്ള കായികതാരങ്ങൾ മാറ്റുരയ്ക്കുന്ന മേളയ്ക്ക് പള്ളിക്കുന്ന് ലൂർദ് മാതാ ഹയർ സെക്കണ്ടറി സ്കൂളും ഏച്ചോം സർവ്വോദയ ഹയർ സെക്കണ്ടറി സ്കൂളുമാണ് ആതിഥേയത്വം വഹിക്കുന്നത്. സ്കൂൾ തല മത്സരങ്ങൾ പൂർണ്ണമായും പൂർത്തിയായിട്ടുണ്ട്.

 

ഒക്ടോബർ 1 ന് വൈകുന്നേരം നടക്കുന്ന കായികമേളയുടെ വിജയോത്സവ സംഗമം മാനന്തവാടി എം എൽ എ ഉഷാ വിജയൻ ഉദ്ഘാടനം ചെയ്യും. മാനന്തവാടി, പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റുമാരായ മീനാക്ഷി രാമൻ, ദിലീപ് കുമാർ, പനമരം പഞ്ചായത്തിലെ ജനപ്രതിനിധികൾ എന്നിവർ ചടങ്ങിൽ പങ്കെടുക്കും. വടക്കേ വയനാടിൻ്റെ ചരിത്രം തിരുത്തി പുതിയ കായികതാരങ്ങൾ ഉയർന്നു വരാൻ ഈ കായികമേളയ്ക്ക് കഴിയുമെന്നും ഭാരവാഹികൾ പ്രത്യാശ പ്രകടിപ്പിച്ചു.

 

ഏച്ചോം സർവ്വോദയ ഹയർ സെക്കണ്ടറി സ്കൂൾ എച്ച്.എം ജെസ്സി പോൾ, പള്ളിക്കുന്ന് ഹയർ സെക്കണ്ടറി സ്കൂൾ പി.ടി.എ വൈസ് പ്രസിഡൻ്റ് ജെസ്സി ലെസ് ലി, കായികമേള പബ്ലിസിറ്റി കമ്മിറ്റി കൺവീനർ സുബൈർ ഗദ്ദാഫി എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *