സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

വെള്ളമുണ്ട: വെള്ളമുണ്ട ഗ്രാമ പഞ്ചായത്തും ഗവൺമെൻ്റ് ആയുർവേദ ഡിസ്പെൻസറിയും ആയുഷ്ഗ്രാം മാനന്തവാടിയും വിജ്ഞാൻ ലൈബ്രറിയും സംയുക്തമായി മംഗലശ്ശേരി ഗവൺമെൻ്റ് എൽ.പി. സ്കൂളിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പും ഫസ്റ്റ് എയ്ഡ് കിറ്റ്, ആയുഷ് ടൈംടേബിൾ വിതരണവും സംഘടിപ്പിച്ചു.

സ്കൂൾ ഹെഡ്മിസ്ട്രസ് ലൗലി എ. എ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. എസ്.എം.സി. ചെയർമാനും വിജ്ഞാൻ ലൈബ്രറി പ്രസിഡൻ്റുമായ കെ.കെ. ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു. മെഡിക്കൽ ക്യാമ്പിന്റെ ഭാഗമായി ആയുർവേദ ഫസ്റ്റ് എയ്ഡ് കിറ്റും ആയുഷ് ടൈംടേബിൾ വിതരണവും പദ്ധതി വിശദീകരണവും ആയുഷ്ഗ്രാം സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ ഡോ. സിജോ കുര്യാക്കോസ് നിർവഹിച്ചു.

 

ശ്രീ. മുർഷിദ് സ്വാഗതം ആശംസിച്ചു. ഡോ. റൈസ കെ, എസ്.എം.സി. വൈസ് ചെയർമാൻ ചന്തു, ഫാർമസിസ്റ്റ് അർഷലീ പി ശ്രീധർ,നഴ്‌സ് ഫസീല സി എം, പ്രമോട്ടർ സുരേഷ് കൊടുവാറ്റിൽ, ആനിമേറ്റർ വസന്ത രാജൻ, ഷാജൻ തുടങ്ങിയവർ സംസാരിച്ചു.

തുടർന്ന് ക്യാമ്പിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും സൗജന്യ ആയുർവേദ ആരോഗ്യ പരിശോധനയും ഔഷധ വിതരണവും യോഗ പരിശീലനവും നടന്നു.

Leave a Reply

Your email address will not be published. Required fields are marked *